ലോകത്തെ മികച്ച വിപണി മൂല്യമുള്ള കായിക താരങ്ങളിൽ ഒന്നാമനായി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. സ്പോർട്സ് പ്രോ മീഡിയ നടത്തിയ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തായിരുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 27ലേക്ക് വീണു. 2023ലെ ഏറ്റവും വിപണി മൂല്യമുള്ള 50 താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്.
അമേരിക്കൻ വനിത ഫുട്ബാൾ താരങ്ങളായ അലക്സ് മോർഗൻ മൂന്നാമതും മേഗൻ റാപിനോ അഞ്ചാമതും ഇടം പിടിച്ചപ്പോൾ പി.എസ്.ജിയുടെ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെയാണ് ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റൊരു പുരുഷ ഫുട്ബാളർ. ഒമ്പതാം സ്ഥാനത്താണ് താരം. കരിയറിൽ രണ്ടാം തവണയാണ് മെസ്സി പട്ടികയിൽ ഒന്നാമതെത്തുന്നത്. 2020ലും അർജന്റീനക്കാരൻ ആയിരുന്നു ഒന്നാമൻ.
ഹാരി കെയ്ൻ (22), ബുകായോ സാക (26), നെയ്മർ (31), ലൂയി സുവാരസ് (32), എർലിങ് ഹാലണ്ട് (33), തിയാഗോ സിൽവ (34), സൺ ഹ്യൂങ് മിൻ (36), മുഹമ്മദ് സലാഹ് (39), മാർകസ് റാഷ്ഫോഡ് (40) എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റു പുരുഷ ഫുട്ബാൾ താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.