ബ്വേനസ് എയ്റിസ്: ഒരാഴ്ചക്കിടെ ആരംഭിക്കുന്ന ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിൽ അർജന്റീന ടീമിനെ മെസ്സി തന്നെ നയിക്കും. മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്കൊപ്പം ചേർന്നശേഷം ആദ്യമായാണ് താരം രാജ്യാന്തര ജഴ്സിയിൽ ഇറങ്ങുക.
ലയണൽ സ്കലോണി അണിയിച്ചൊരുക്കുന്ന 32 അംഗ ടീമിൽ എയ്ഞ്ചൽ ഡി മരിയ, നികോളാസ് ഓട്ടമെൻഡി തുടങ്ങിയ വെറ്ററൻ താരങ്ങൾക്കൊപ്പം ഇളമുറക്കാരായ അലൻ വെലാസ്കോ, ബ്രൂണോ സാപെല്ലി, ലുകാസ് എസ്ക്വിവൽ, ലുകാസ് ബെൽട്രാൻ തുടങ്ങിയവരും ബൂട്ടുകെട്ടും. ഗോളി മാർട്ടിനെസ്, പ്രതിരോധത്തിൽ മോളിന, പെസല്ല, മോണ്ടിയെൽ, ലിസാന്ദ്രോ മാർട്ടിനെസ്, റൊമോരോ, ടാഗ്‍ലിയാഫികോ തുടങ്ങിയവരും അണിനിരക്കും.
ലോകകപ്പ് നേടിയ ടീമിലെ പ്രമുഖരെല്ലാം ഇത്തവണയും ഇറങ്ങുന്നുണ്ട്. എക്വഡോർ, ബൊളീവിയ ടീമുകൾക്കെതിരെയാണ് ആദ്യ മത്സരങ്ങൾ. പരിക്കുമായി പൗളോ ഡിബാല, അയാക്സ് താരം ജെറോനിമോ റൂലി തുടങ്ങിയവർ പുറത്തിരിക്കും. സ്വന്തം നാട്ടിൽ സെപ്റ്റംബർ ഏഴിന് എക്വഡോറിനെതിരെയാണ് ആദ്യ മത്സരം. അഞ്ചു ദിവസം കഴിഞ്ഞ് ബൊളീവിയക്കെതിരെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.