ഫുട്ബാൾ ആരാധകർക്ക് മറക്കാൻ പറ്റാത്ത മത്സരമാണ് യൂറോ കപ്പിലെ ഇംഗ്ലണ്ട് - ജർമനി പ്രീക്വാർട്ടർ പോര്. യൂറോപ്യന്‍ ഫുട്‌ബോളിലെ രണ്ടു പവര്‍ഹൗസുകള്‍ ഏറ്റുമുട്ടിയപ്പോൾ വിജയം ഇംഗ്ലീഷ് പട തന്നെ റാഞ്ചിയെടുത്തു. ഇംഗ്ലണ്ടിന് പഴയ ചില കണക്കുകൾ തീർക്കാൻ കിട്ടിയ അവസരം കൂടിയായിരുന്നു ആ പ്രീക്വാർട്ടർ. എന്നാൽ, മത്സരത്തിന് മുന്നോടിയായി ജർമ്മൻ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് ഇംഗ്ലീഷ് ആരാധകർ കൂവി വിളിച്ചതും ഒച്ചയുണ്ടാക്കിയതും സമൂഹ മാധ്യമങ്ങളിൽ വിമർശനത്തിനിടയാക്കിയിരുന്നു.
സംഭവത്തിൽ ഇംഗ്ലീഷ് ആരാധകരെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകനായ മൈക്കൽ വോൻ. "കഴിഞ്ഞ മത്സരത്തിൽ ജർമ്മൻ ദേശീയഗാനം ആലപിക്കുേമ്പാൾ കൂവി വിളിച്ചതിന് ഇവിടെ എല്ലാവരും ഇംഗ്ലണ്ട് ആരാധകരെ അധിക്ഷേപിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല .. ഇത് എല്ലായ്പ്പോഴും സംഭവിക്കുന്നുണ്ട് & എപ്പോഴും സംഭവിക്കുകയും വേണം.. അത് പാേൻറാമൈമിൽ വില്ലനെ പ്രകോപിപ്പിക്കുന്നത് പോലെ മാത്രമാണ്.. അതിനെ അങ്ങിനെ കണ്ടാൽ മതി. -വോൻ ട്വിറ്ററിൽ കുറിച്ചു.
I don't understand all those on here abusing the England fans last night for booing the German anthem .. It always happens & always should .. it's only like booing the villain at pantomime .. get over it .. #itscominghame
— Michael Vaughan (@MichaelVaughan) June 30, 2021
എന്നാൽ, അദ്ദേഹത്തിെൻറ അഭിപ്രായത്തെ എതിർത്ത് നിരവധിപേരാണെത്തിയത്. ''ക്ഷമിക്കണം, അതിനോട് യോജിക്കാൻ കഴിയില്ല... അവർക്ക് ഒച്ചവെക്കാൻ ദേശീയ ഗാനം കഴിഞ്ഞാൽ, ഒരുപാട് സമയം ബാക്കിയുണ്ട്... സ്വന്തം ഗ്രൗണ്ടെന്ന ആനുകൂല്യം മുതലെടുത്ത് എതിരാളികളെ അസ്വസ്ഥരാക്കുന്നതിനും... രണ്ടോ മൂന്നോ മിനിറ്റ് നിശബ്ദത പാലിക്കലും മറ്റൊരു രാജ്യത്തോട് ആദരവും മാന്യതയും കാണിക്കുന്നതും ഏറെ ബുദ്ധിമുട്ടുള്ള കാര്യമല്ല. - മൈക്കൽ വോന് മറുപടിയായി ഒരാൾ ട്വിറ്ററിൽ കുറിച്ചു.
Nah. Sorry, don't agree with that.
— Stuart Hackett (@Stueyh111) June 30, 2021
There's plenty of time after the national anthems to be booing, making the opposition feel uncomfortable and make use of home advantage.
It's not hard for 2-3 mins to be silent and show a bit of class and respect for another nation.
ഇംഗ്ലീഷ് ഫുട്ബാൾ ചരിത്രത്തിലെ ഒരു സുപ്രധാന ഏടായി മാറിയിരുന്നു ജർമ്മനിക്കെതിരെ നേടിയ 2-0-െൻറ വിജയം. ഒരു പ്രധാന ടൂർണമെൻറിൽ ബദ്ധവൈരികളെ തോൽപ്പിക്കാനുള്ള ഇംഗ്ലണ്ടിെൻറ 55 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഗാരെത്ത് സൗത്ത്ഗേറ്റിെൻറ ടീമിനായി. 1966ൽ ഇതേ മൈതാനിയിൽ നടന്ന ലോകകപ്പ് ഫൈനലിലാണ് ഇംഗ്ലണ്ട് ഇതിന് മുമ്പ് ജർമനിയെ തോൽപ്പിച്ചിട്ടുള്ളത്. 1996ലെ യൂറോ കപ്പ് സെമിയിൽ നിർണായക പെനാൽറ്റി മിസ്സ് ചെയ്തതിന് വലിയ വില നൽകേണ്ടിവന്ന സൗത്ത്ഗേറ്റിന് 25 വർഷങ്ങൾക്ക് ശേഷം കോച്ചിെൻറ റോളിലെത്തി പഴയ കണക്ക് തീർക്കാനും സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.