മുംബൈ: കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പർതാരവും സെന്റർ ബാക്കുമായ മിലോസ് ഡ്രിൻസിച്ചിന് മൂന്ന് മത്സരങ്ങളിൽ വിലക്ക്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടുപുറത്തായ താരത്തെ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ അച്ചടക്ക സമിതിയാണ് വിലക്കിയത്. സംഭവത്തിൽ ചുവപ്പ് കാർഡ് കണ്ട മുംബൈ സിറ്റിയുടെ വാൻനെയ്ഫിനും മൂന്ന് മത്സരങ്ങളിൽ വിലക്കുണ്ട്.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ്.സി, ഈസ്റ്റ് ബംഗാൾ എന്നിവർക്കെതിരായ മത്സരമാണ് മിലോസിന് നഷ്ടമാവുക. 2023-24 സീസണ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിലെത്തിയ താരമാൺ മിലോസ് ഡ്രിൻസിച്ച്. പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ച ആദ്യ മൂന്ന് കളികളിലും ടീമിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഡ്രിൻസിച്ചുണ്ടായിരുന്നു. ഗംഭീക പ്രകടനമായിരുന്നു ഈ കളികളിൽ താരം പുറത്തെടുത്തത്.
ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു വിദേശ സെന്റർബാക്കായ മാർകോ ലെസ്കോവിച്ച് പരിക്കിനെത്തുടർന്ന് നിലവിൽ പുറത്താണ്. ഐ.എസ്.എൽ ഈ സീസണിൽ ഒരു മത്സരത്തിൽപ്പോലും താരത്തിന് കളിക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.