യൗവാണ്ടെ (കാമറൂൺ): ആഫ്രിക്കൻ നാഷൻസ് കപ്പ് ഫുട്ബാളിൽ സെമി ലൈനപ്പായി. ഈജിപ്ത് കാമറൂണിനെയും സെനഗൽ ബുർകിനാഫോസോയെയുമാണ് അവസാന നാലു പോരാട്ടങ്ങളിൽ എതിരിടുക.
ഞായറാഴ്ച രാത്രി നടന്ന ക്വാർട്ടർ മത്സരങ്ങളിൽ അധികസമയത്തേക്ക് നീണ്ട കളിയിൽ ഇൗജിപ്ത് 2-1ന് മൊറോക്കോയെയും സെനഗൽ 3-1ന് ഇക്വറ്റോറിയൽ ഗിനിയയെയുമാണ് തോൽപിച്ചത്. ശനിയാഴ്ച രാത്രി നടന്ന ക്വാർട്ടർ പോരാട്ടങ്ങളിൽ കാമറൂൺ 2-0ത്തിന് ഗാംബിയയെയും ബുർകിനാഫാസോ 1-0ത്തിന് തുനീഷ്യയെയും തോൽപിച്ചിരുന്നു.
മൊറോക്കോക്കെതിരെ സൂപ്പർ താരംമുഹമ്മദ് സലാഹിന്‍റെ മികവിലാണ് ഇൗജിപ്ത് ജയിച്ചത്. ഗോളും അസിസ്റ്റുമായി ലിവർപൂൾ താരം മിന്നി.
ഏഴാം മിനിറ്റിൽ പെനാൽറ്റിയിൽനിന്ന് സോഫിയാനെ ബൗഫൽ നേടിയ ഗോളിൽ മൊറോക്കോയാണ് ലീഡെടുത്തത്. എന്നാൽ, 53ാം മിനിറ്റിൽ സലാഹിന്‍റെ ഗോളിൽ ഈജിപ്ത് ഒപ്പമെത്തി. നിശ്ചിതസമയത്ത് 1-1 സമനിലയിൽ അവസാനിച്ചതിനെ തുടർന്ന് അധികസമയത്തേക്ക് നീണ്ട കളിയിൽ നൂറാം മിനിറ്റിൽ സലാഹിെന്റ പാസിൽ മുഹമ്മദ് ട്രസീഗ്വെയാണ് വിജയഗോൾ നേടിയത്.
ഇക്വറ്റോറിയൽ ഗിനിയക്കെതിരെ ഫമാറ ദിയേദിയു, ചീകൗ കൗയാറ്റെ, ഇസ്മയിൽ സർ എന്നിവരാണ് സെനഗലിന്‍റെ ഗോളുകൾ നേടിയത്. യാനിക് ബുയ്ല ഗിനിയയുടെ ആശ്വാസ ഗോൾ നേടി. ഗാംബിയക്കെതിരെ കാമറൂണിന്‍റെ രണ്ടു ഗോളുകളും കാൾ ടോകോ എകംബിയുടെ വകയായിരുന്നു. ഡാൻഗോ ഔറ്റാറയുടെ ഗോളിലാണ് ബുർകിനാഫാസോ തുനീഷ്യയെ തോൽപിച്ചത്. ഡാൻഗോ പിന്നീട് ചുവപ്പുകാർഡ് കാണുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.