മുഹമ്മദ് റഫീഖ് ചെന്നൈയിനിൽ

ചെന്നൈ: ഈസ്റ്റ് ബംഗാൾ മിഡ്ഫീൽഡർ മുഹമ്മദ് റഫീഖ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി ചെന്നൈയിൻ എഫ്.സിക്കുവേണ്ടി കളിക്കും. രണ്ടു വർഷത്തേക്കാണ് കരാർ. ഐ.എസ്.എൽ ഉദ്ഘാടന സീസൺ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ അവസാന മിനിറ്റുകളിലൊന്നിൽ ഗോളടിച്ച് അത് ലറ്റികോ ഡി കൊൽക്കത്തക്ക് കിരീടം നേടിക്കൊടുത്തതോടെയാണ് റഫീഖ് ശ്രദ്ധിക്കപ്പെടുന്നത്.

കൊൽക്കത്ത സ്വദേശിയായ 31കാരൻ ഇന്ത്യക്കുവേണ്ടി 12 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2016 സീസണിൽ ബ്ലാസ്റ്റേഴ്സിലുണ്ടായിരുന്നു. 2018-20ൽ മുംബൈ സിറ്റിയിൽ കളിച്ചശേഷമാണ് ഇടവേളക്കുശേഷം വീണ്ടും ഈസ്റ്റ് ബംഗാളിലെത്തുന്നത്.

Tags:    
News Summary - Mohammad Rafique in Chennaiyin fc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.