മൊറോക്കോ മിഡ്ഫീൽഡർ സുഫ്യാൻ കെയിൻ സഞ്ചരിച്ച കാർ അതിവേഗത്തിലെത്തി റൗണ്ടെബൗട്ടിൽ ഇടിച്ച് ഉയർന്നുപറന്നുണ്ടായത് വൻ അപകടം. അൽപദൂരം പറന്നുനീങ്ങിയ കാർ സമീപത്തെ സ്പോർട്സ് ഹാളിനുള്ളിൽ ഇടിച്ചിറങ്ങി. പരിക്കേറ്റ താരത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ബെൽജിയത്തിലെ ലൂവെൻ ക്ലബിനായി കളിക്കുന്ന സുഫ്യാൻ വ്യാഴാഴ്ച രാത്രിയിലാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട് റൗണ്ടബൗണ്ടിലിടിച്ച് മുകളിലൂടെ പറന്നുനീങ്ങുന്ന കാറിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. റോഡിൽ ഇതേ സമയം മറ്റു വാഹനങ്ങളുണ്ടായിരുന്നെങ്കിലും കൂടുതൽ ദുരന്തമില്ലാതെ രക്ഷപ്പെട്ടു. കാർ ചെന്നിറങ്ങിയ സ്പോർട്സ് ഹാളിലും ഈ സമയം ആരുമുണ്ടായിരുന്നില്ല. കെട്ടിടത്തിൽ വലിയ ദ്വാരം രൂപപ്പെട്ടിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. മറ്റു വ്യക്തികളോ കാറുകളോ അപകടത്തിനിരയായില്ലെന്നും പൊലീസ് പറഞ്ഞു. പരമാവധി 90 കിലോമീറ്റർ പരിധി നിശ്ചയിച്ച റോഡിലാണ് മൊറോക്കോ താരത്തിന്റെ കാർ 200 കിലോമീറ്റർ വേഗത്തിൽ പറന്നത്. തൊട്ടുമുമ്പ് അത്രയും വേഗത്തിൽ താരം വാഹനം ഓടിച്ചോയെന്ന് അന്വേഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.