ഐ ലീഗിൽ നിന്നും സൂപ്പർലീഗിെൻറ മേളക്കൊഴുപ്പിലേക്ക് ബൂട്ടുകെട്ടിയിറങ്ങിയ ഈസ്റ്റ് ബംഗാളിന് തുടർച്ചയായ രണ്ടാം തോൽവി. വേഗവും കരുത്തും സമന്വയിപ്പിച്ച നീക്കങ്ങളാൽ എതിരാളികളെ വിറപ്പിച്ച മുംബൈ സിറ്റി എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ തകർക്കുകയായിരുന്നു.
ആദ്യ വിസിൽ മുതൽ ആക്രമിച്ചു കളിച്ച മുംബൈ സിറ്റിയുടെ ആദ്യ ഗോളെത്തിയത് 20ാം മിനുറ്റിലായിരുന്നു. സ്വന്തം പോസ്റ്റിൽ നിന്നും റൗളിൻ ബോർഗ്സ് നീട്ടിയടിച്ച ഉഗ്രൻ പാസ് തോളുകൊണ്ട് താഴ്ത്തിയിറക്കി അതിവേഗത്തിലോടി ആദം ലെ ഫോൻഡ്ര പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോൾ ഈസ്റ്റ് ബംഗാൾ ഗോളിക്ക് ഒന്നുംചെയ്യാനുണ്ടായിരുന്നില്ല.
ഒരു ഗോൾ തിരിച്ചടിക്കാനായി ഇടവേളക്ക് ശേഷം ബൂട്ടുകെട്ടിയിറങ്ങിയ ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച് 47ാം മിനുറ്റിൽ മുംബൈക്കനുകൂലമായി പെനൽറ്റി വിധിച്ചു. കിക്കെടുക്കാനെത്തിയ ഫോൻഡ്രക്ക് പിഴച്ചില്ല. 58ാം മിനുറ്റിൽ പെനൽറ്റി ബോക്സിലേക്ക് വീണുകിട്ടിയ പന്ത് ഒന്നാന്തരമൊരുകിക്കിലൂടെ പോസ്റ്റിലേക്ക് പറത്തി മുംബൈ സിറ്റി ഈസ്റ്റ്ബംഗാളിനെ തിരിച്ചുവരാനാവാത്ത വിധം പ്രതിരോധത്തിലാക്കി.
മൂന്നുമത്സരങ്ങളിൽ നിന്നും ആറുപോയൻറുമായി മുംബൈ സിറ്റി ഒന്നാംസ്ഥാനത്തേക്ക് കയറിയപ്പോൾ കളിച്ച രണ്ടുമത്സരങ്ങളും തോറ്റ ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.