കാളികാവ്: മറഡോണയെന്ന പേര് നെഞ്ചിൽ പതിപ്പിച്ച ആരാധകനാണ് കാളികാവിലെ പാലക്കൽ പ്രമോദ് എന്ന ഓട്ടോ മുത്തു. കുഞ്ഞുനാളിലേ പടർന്ന് കയറിയതാണത്. ഫുട്ബാൾ ജീവവായുവായികൊണ്ട് നടക്കുന്ന മുത്തു 1982 മുതൽ മറഡോണയുടെ ഒരു കളിയും കാണാതിരുന്നിട്ടില്ല.
1986ൽ ഇംഗ്ലണ്ടുമായുള്ള കളിയാണ് മറഡോണയുടെ ആരാധകനാക്കിയത്. ആ മത്സരത്തിലാണ് ഗോൾ ദൈവത്തിെൻറ കൈ രൂപത്തിലെത്തിയതും. 1990ലെ മഴക്കാലത്ത് കാളികാവ് ചെത്ത്കടവിൽ കനത്ത പേമാരിയിലും വെള്ളം മൂടിയ കടയിൽനിന്ന് ലോകകപ്പ് കണ്ടത് ഓർമയിലുണ്ട്. ഓരോ ലോകകപ്പ് കാലത്തും മുത്തുവിെൻറ വേഷം അർജൻറീനയുടെ ജഴ്സിയായിരിക്കും.
ഓട്ടോ ഓടിക്കുമ്പോൾ വരെ ബൂട്ടും പത്താം നമ്പർ ജഴ്സിയും അണിയും. ഡീഗോയുടെ വിയോഗ വാർത്തയറിഞ്ഞ ബുധനാഴ്ച രാത്രി പുലരുന്നത് വരെ ഉറങ്ങാനായില്ല. രാത്രിതന്നെ കൂട്ടുകാരോടൊപ്പം ചേർന്നൊരു ഫ്ലക്സ് തയാറാക്കി ജങ്ഷനിൽ സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.