കൊച്ചി: വ്യവസായ പ്രമുഖനും ഈസ്റ്റേൺ ഗ്രൂപ് ചെയർമാനുമായ നവാസ് മീരാനെ കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പി. പൗലോസ്, ഡേവീസ് മൂക്കൻ, എം. ശിവകുമാരൻ, എം. മുഹമ്മദ് സലീം, പി. ഹരിദാസ്, വി.പി. പവിത്രൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ഡോ. റെജിനോൾഡ് വർഗീസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. പി.കെ. ഷാജി, കെ.എ. വിജയകുമാർ എന്നിവരാണ് ജോയന്റ് സെക്രട്ടറിമാർ.
സ്പോർട്സ് കൗൺസിൽ പ്രതിനിധിയായി എസ്. അച്ചു, കേരള ഒളിമ്പിക് അസോസിയേഷൻ പ്രതിനിധികളായി പി. അനിൽകുമാർ, പി.എഫ്. ഡേവിസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. റമജി ഓസ്കാർ, സി.കെ. ഷമീം ബക്കർ, പി.ജി. ജോർജ്, വിനോജ് കെ. ജോർജ്, പ്രഫ. പി. അഷ്റഫ്, ടി.പി. അബ്ദുസ്സലാം, പി.സി. ജോൺസൺ, ജി. രവീന്ദ്രൻ, ജോയ് പൗലോസ്, പി. പ്രിയേഷ് കുമാർ, ജോസ് ജേക്കബ്, കെ. ഗംഗാധരൻ, എ.കെ. ഷരീഫ് എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.