ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസണിന് തുടക്കമായി. ആവേശകരമായ പോരാട്ട ദിനങ്ങളാണ് മുന്നിലുള്ളതെന്ന സൂചന നല്‍കുന്നതായിരുന്നു ആദ്യ ആഴ്ചയിലെ മത്സര ഫലങ്ങള്‍. ബ്രൈറ്റണ്‍ ഹോവ് ആല്‍ബിയന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അട്ടിമറിച്ചതും ഫുള്‍ഹാം കരുത്തരായ ലിവര്‍പൂളിനെ സമനിലയില്‍ തളച്ചതും ശ്രദ്ധേയം. പുതിയ ക്ലബില്‍ താരോദയമാകുമെന്ന സൂചന നല്‍കിയ ചില താരങ്ങളെയും കണ്ടു. അഞ്ച് താരങ്ങള്‍ റാങ്കിങ് ക്രമത്തില്‍...
27 വയസ്സുള്ള ഇംഗ്ലീഷ് വിംഗര്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്ന് ചെല്‍സിയിലെത്തിയത് 47.5 ദശലക്ഷം പൗണ്ടിന്. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കായി കഴിഞ്ഞ ദിവസം അരങ്ങേറി. എവര്‍ട്ടനെതിരെ 90 മിനിറ്റും ആക്രമിച്ചു കളിച്ച സ്റ്റെര്‍ലിങ് ഫോമിലാണ്.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്ന് ആഴ്‌സണലിലേക്ക് ചേക്കേറിയ ഉക്രൈന്‍ ഡിഫന്‍ഡര്‍ സീസണിലെ ആദ്യ കളിയില്‍ മികച്ചുനിന്നു. ക്രിസ്റ്റല്‍ പാലസിനെതിരെ ആഴ്‌സണല്‍ രണ്ട് ഗോളുകള്‍ക്ക് ജയിച്ചപ്പോള്‍ ഇരുപതാം മിനിറ്റില്‍ ഗബ്രിയേല്‍ മാർട്ടിനെല്ലി നേടിയ ഗോളൊരുക്കിയത് സിന്‍ചെങ്കോ ആയിരുന്നു.
ഇറ്റാലിയന്‍ ക്ലബ് നാപോളിയില്‍നിന്ന് ചെല്‍സിയുടെ ഡിഫന്‍സിലെത്തിയ സെനഗല്‍ താരം. ആദ്യ മത്സരത്തില്‍ എവര്‍ട്ടനെതിരെ പ്രതീക്ഷക്കൊത്തുയര്‍ന്നു കോലിബാലി. ഗുഡിസന്‍ പാര്‍ക്കില്‍ ചെല്‍സി ക്ലീന്‍ ഷീറ്റുമായി മടങ്ങിയപ്പോള്‍ താരവും തിളങ്ങി.
പോര്‍ച്ചുഗല്‍ ക്ലബ് ബെൻഫിക്കയില്‍നിന്ന് ലിവര്‍പൂളിലെത്തിയ ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ നുനെസ് തിളങ്ങുകയാണ്. കമ്യൂണിറ്റി ഷീല്‍ഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയ ഡാര്‍വിന്‍ പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെതിരെ നേടിയ സമനിലയിലും താരോദയമായി.
ജര്‍മന്‍ ക്ലബ് ബൊറുസിയ ഡോട്മുണ്ടില്‍നിന്ന് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയ നോര്‍വെ സ്‌ട്രൈക്കര്‍. 51 ദശലക്ഷം പൗണ്ടിന്റെ ട്രാന്‍സ്ഫര്‍ വെറുതെയാകില്ലെന്ന് സിറ്റിയുടെ കോച്ച് പെപ് ഗോര്‍ഡിയോള പറഞ്ഞത് വിശ്വസിക്കാം. വെസ്റ്റ്ഹാം യുനൈറ്റഡിനെതിരെ രണ്ട് ഗോളുകള്‍ നേടി സിറ്റിയുടെ ജയം ഉറപ്പിച്ചു ഹാലന്‍ഡ്. ഹാട്രിക്കിന് വേണ്ടി നോര്‍വെക്കാരന്‍ ബോക്‌സിനുള്ളില്‍ പൊസിഷന്‍ ചെയ്തതും വേഗമേറിയ നീക്കങ്ങള്‍ നടത്തിയതും സിറ്റിയുടെ കുതിപ്പിന് ഇത്തവണയും തടയിടാനാകില്ലെന്ന മുന്നറിയിപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.