കാരബാവോ കപ്പിൽ സിറ്റിയെ വീഴ്ത്തി ന്യൂകാസിൽ, മിന്നും ജയത്തോടെ ലിവർപൂൾ മുന്നോട്ട്

ലണ്ടൻ: കാരബാവോ കപ്പിൽ (ലീഗ് കപ്പ്) തുടർച്ചയായി മൂന്നാം സീസണിലും ക്വാർട്ടർ കാണാതെ മാഞ്ചസ്റ്റർ സിറ്റി പുറത്ത്. മൂന്നാം റൗണ്ടിൽ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് പരാജയപ്പെട്ടാണ് മാഞ്ചസ്റ്റർ സിറ്റി പുറത്തായത്. ന്യൂകാസിലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റി വീണത്.

ഹാലൻഡിനെ ബെഞ്ചിലിരുത്തിയാണ് സിറ്റി മത്സരത്തിനിറങ്ങിയത്. ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിൽ 52ാം മിനിറ്റിൽ അലക്സാണ്ടർ ഇസക്കാണ് ന്യൂകാസിലിന് വേണ്ടി വിജയ ഗോൾ നേടിയത്. പെപ് ഗ്വാർഡിയോള ചുമതലയേറ്റ ശേഷം ആഭ്യന്തര കപ്പിൽ സിറ്റി മൂന്നാം റൗണ്ടിൽ പുറത്താകുന്നത് ആദ്യമാണ്. 


മറ്റൊരു മത്സരത്തിൽ ലിവർപൂൾ ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്ത് നാലാം റൗണ്ടിൽ പ്രവേശിച്ചു. മൂന്നാം മിനിറ്റിൽ കാസി മക്അറ്റീറിലൂടെ ലെസ്റ്ററാണ് ആദ്യ ലീഡെടുത്തത്. ഒരു ഗോളിന്റെ ലീഡുമായാണ് ആദ്യപകുതി അവസാനിച്ചത്. രണ്ടാം പകുതിയിൽ 48ാം മിനിറ്റിൽ കോഡി ഗാക്‌പോയാണ് ലിവർപൂളിന് വേണ്ടി സമനില ഗോൾ നേടുന്നത്.

70ാം മിനിറ്റിൽ ഡൊമിനിക് സോബോസ്‌ലായും 89ാം മിനിറ്റിൽ ഡിയോഗോ ജോട്ടയും ലക്ഷ്യം കണ്ടതോടെ രണ്ടു ഗോളിന്റെ ലീഡോടെ മത്സരം ലിവർപൂളിന് സ്വന്തമായി. 

Tags:    
News Summary - Newcastle earn Manchester United trip as Isak sends City out of Carabao Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.