പാരിസ്: ഫ്രഞ്ച് ലീഗിലെ പി.എസ്.ജി - ഒളിമ്പിക് മാഴ്‌സ മത്സരത്തിനിടെയുണ്ടായ കൈയ്യാങ്കളിയെ തുടർന്ന് സൂപ്പർതാരം നെയ്മറിന് രണ്ട് കളികളിൽ വിലക്ക്. മാഴ്‌സ താരം അല്‍വാരോ ഗോണ്‍സാലസുമായായിരുന്നു നെയ്മറിെൻറ ഉരസൽ. അന്നത്തെ മത്സരത്തിൽ ഇരുടീമിലുമായി അഞ്ചുപേരെയാണ് റഫറി ചുവപ്പുകാർഡ് നൽകി പുറത്താക്കിയത്. അതേസമയം, നെയ്മറിനെതിരെ വംശീയാധിക്ഷേപം നടത്തിയതിെൻറ പേരിൽ അല്‍വാരോയ്‌ക്കെതിരെ അന്വേഷണം നടത്തുമെന്നും ലീഗ് വണ്‍ സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
പിഎസ്ജി പ്രതിരോധ നിര താരം ലെയ്വിന്‍ കുര്‍സാവക്ക് ആറ് മത്സരങ്ങളിലാണ് വിലക്കേര്‍പ്പെടുത്തിയത്. മാഴ്‌സെ ഡിഫൻറര്‍ ജോര്‍ദാന്‍ അമാവിക്ക് മൂന്ന് മത്സരങ്ങളില്‍ നിന്നും വിലക്ക് വന്നു. മത്സരത്തിൽ പിഎസ്ജി 1-0ന് തോറ്റിരുന്നു. ചാമ്പ്യൻ പി.എസ്.ജിയുടെ സീസണിലെ തുടർച്ചയായ രണ്ടാം തോൽവിയായിരുന്നു കഴിഞ്ഞ ദിവസത്തിലേത്.
ചുവപ്പുകാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് പിഎസ്ജിയുടെ മെറ്റ്‌സിനെതിരായ മത്സരം നെയ്മര്‍ക്ക് നഷ്ടമായിരുന്നു. സെപ്തംബര്‍ 27ന് നടക്കുന്ന പിഎസ്ജിയുടെ സ്റ്റെഡ് ഡെ റെയിംസിന് എതിരായ മത്സരത്തോടെയാവും നെയ്മര്‍ ടീമിലേക്ക് തിരികെ എത്തുക. മാഴ്‌സെയുടെ സ്‌ട്രൈക്കര്‍ ബെനെഡെറ്റോയ്ക്ക് ഒരു കളിയില്‍ വിലക്കേര്‍പ്പെടുത്തി.
കളിക്കു ശേഷമാണ് എതിർ ടീം അൽവാരോ ഗോൺസാലസ് വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയുമായി നെയ്മർ രംഗത്തെത്തിയത്. ഇതുകാരണമാണ് ഗോൺസാലസിെൻറ തലക്കു പിന്നിൽ താൻ ഇടിച്ചതെന്നും നെയ്മർ വ്യക്തമാക്കുന്നു. കളത്തിലെ സംഘർഷത്തിനിടെ ഗോൺസാലസ് തന്നെ കുരങ്ങൻ എന്ന് വിളിെച്ചന്നും ഇതാണ് പ്രകോപിപ്പിച്ചതെന്നുമാണ് നെയ്മറിെൻറ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.