നെയ്മർ കുടുങ്ങുമോ ? വഞ്ചന-അഴിമതി കേസിൽ വിചാരണ അടുത്തയാഴ്ച

വാഷിങ്ടൺ: ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മറിനെതിരായ വഞ്ചന-അഴിമതി കേസിൽ വിചാരണ അടുത്തയാഴ്ച തുടങ്ങും. 2013ൽ സാന്റോസിൽ നിന്നും ബാഴ്സലോണയിലേക്കുള്ള ​ നെയ്മറിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടാണ് കേസ്. ബ്രസീലിയൻ നിക്ഷേപക സ്ഥാപനമായ ഡി.ഐ.എസാണ് പരാതിക്കാരൻ. നെയ്മറെ ജയിലിലടക്കണമെന്നാണ് പരാതിക്കാർ ആവശ്യപ്പെടുന്നത്.

നെയ്മറെ കൂടാതെ മാതാപിതാക്കൾ, രണ്ട് ക്ലബ് ഉടമകൾ, മുൻ ബാഴ്സലോണ പ്രസിഡന്റുമാരായ ജോസഫ് മരിയ ബാർത്യുമു. സാൻഡ്രോ റോസൽ എന്നിവരും കേസിൽ പ്രതികളാണ്. മുൻ സാന്റോസ് പ്രസിഡന്റ് ഒഡിലിയോ റോഡ്രിഗസും പ്രതിയാണ്.

17ാം വയസിൽ നിക്ഷേപക സ്ഥാപനമായ ഡി.ഐ.എസ് നെയ്മറിന് മേലുള്ള 40 ശതമാനം അവകാശം സ്വന്തമാക്കിയിരുന്നു. എന്നാൽ, ഡി.ഐ.എസിന്റെ അനുമതിയില്ലാതെ കുറഞ്ഞ വിലക്ക് നെയ്മറെ ബാഴ്സലോണ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്.

57.1 മില്യൺ യൂറോക്കായിരുന്നു ബാഴ്സ നെയ്മറെ സ്വന്തമാക്കിയത്. ഇതിൽ 40 മില്യൺ യൂറോ നെയ്മറിന്റെ കുടുംബത്തിന് കൈമാറി ഡി.ഐ.എസിന് 17 മില്യണും കൊടുത്തു. നെയ്മറിന്റെ അവകാശം ഏറ്റവും ഉയർന്ന വില പറഞ്ഞ ആൾക്കല്ല കൈമാറിയതെന്നും ഇതുമൂലം നഷ്ടമുണ്ടായെന്നുമാണ് ഡി.ഐ.എസ് അഭിഭാഷകൻ ​പൗലോ നാസറിന്റെ വാദം. നെയ്മർക്കായി 60 മില്യൺ യൂറോ വരെ ഓഫർ ചെയ്ത് ക്ലബുകൾ രംഗത്തുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള നിയമങ്ങൾ ട്രാൻസ്ഫർ വിപണിയിൽ ബാധകമാവില്ല. ഏത് ക്ലബിൽ കളിക്കണമെന്നത് താരത്തിന്റെ മാത്രം തീരുമാനമാണെന്ന് നെയ്മറിന്റെ അഭിഭാഷകൻ വാദിക്കുന്നത്.

Tags:    
News Summary - Neymar faces five-year jail-term request in corruption and fraud trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.