പ്രീ സീസൺ പോരാട്ടത്തിൽ തകർപ്പൻ ജയവുമായി പി.എസ്.ജി. ജപ്പാൻ ക്ലബ് ഗാംബ ഒസാക്കയെ രണ്ടിനെതിരെ ആറു ഗോളിനാണ് തകർത്തെറിഞ്ഞത്. പി.എസ്.ജിക്കായി നെയ്മർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ലയണൽ മെസ്സി, കെയ്‍ലിയൻ എംബാപ്പേ, പാബ്ലോ സരബിയ, നുനോ മെൻഡസ് എന്നിവർ ഓരോ ഗോൾ നേടി.
Neymar 2nd goal😍Messi assist🔥 #psg #neymar #messi pic.twitter.com/99tBVDOCxU
— Football Bloody Hell !! ☭ (@Pratikeighteen) July 25, 2022
28ാം മിനിറ്റിൽ പാബ്ലോ സരബിയയിലൂടെയാണ് പി.എസ്.ജി ഗോൾവേട്ട തുടങ്ങിയത്. 32ാം മിനിറ്റിൽ നെയ്മർ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലീഡ് വർധിപ്പിച്ചു. എന്നാൽ, 34ാം മിനിറ്റിൽ കെയ്‌സുകെ കുറോകാവ ജാപ്പനീസ് ടീമിന് വേണ്ടി ഒരു ഗോൾ മടക്കി. 37ാം മിനിറ്റിൽ ന്യൂനോ മെൻഡസും 39ാം മിനിറ്റിൽ ലയണൽ മെസ്സിയും ഗോൾ നേടിയതോടെ സ്കോർ 4-1 ആയി.
60ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ നെയ്മർ പി.എസ്.ജിക്കായി അഞ്ചാം ഗോൾ നേടി. 70ാം മിനിറ്റിൽ ഹിരോട്ടോ യമാമി ഗാംബ ഒസാക്കക്കായി ഒരു ഗോൾ കൂടി മടക്കി. പകരക്കാരനായി എത്തിയ എംബാപ്പെ 86ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ഗോൾ പട്ടിക പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.