സവോ പോളോ: ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരം നെയ്മറെ പുറത്തിരുത്തി 18 അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ. എന്നാൽ, അപ്രതീക്ഷിതമായി ടീമിൽ ഇടം കണ്ടെത്തിയ 38 കാരനായ ഡാനി ആൽവസിന് നായക പദവി ലഭിക്കുകയും െചയ്തു. പി.എസ്.ജിയിൽ നെയ്മറുടെ സഹതാരമായ മാർക്വിഞ്ഞോസിനെയും പുറത്തിരുത്തിയിട്ടുണ്ട്. അഞ്ചു വർഷം മുമ്പ് ബ്രസീലിൽ ടീം സുവർണ കിരീടത്തിലേക്ക് പന്തടിച്ചുകയറ്റുേമ്പാൾ മാർക്വിഞ്ഞോസും ടീമിലുണ്ടായിരുന്നു. കാൽമുട്ടിന് പരിക്കുമായി പുറത്തിരിക്കുന്ന ഡാനി ആൽവസ് കോപ അമേരിക്കയിൽ ടീമിനൊപ്പമില്ല.
തനിക്ക് അവസരം നൽകാൻ നെയ്മർ ആവശ്യപ്പെട്ടെങ്കിലും കോപ അമേരിക്ക കൊണ്ട് തൃപ്തിയടയാൻ നിർദേശിക്കുകയായിരുന്നുവെന്ന് ബ്രസീൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാറക്കാനയിൽ ഒളിമ്പിക് സ്വർണം മാറോടു ചേർത്ത ദിവസം ടീമിനായി പെനാൽറ്റിയിലൂടെ വിജയ ഗോൾ കുറിച്ചത് നെയ്മറായിരുന്നു.
29കാരനായ നെയ്മർ പുറത്തിരിക്കുേമ്പാൾ വെറ്ററൻ കരുത്തുമായി സെവിയ്യയുടെ ഡീഗോ കാർലോസ്, ഗോളി സാേന്റാസ് എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. ജർമനി, ഐവറി കോസ്റ്റ്, സൗദി അറേബ്യ എന്നിവരുൾപെടുന്ന ഗ്രൂപ് ഡിയിലാണ് ബ്രസീൽ. ജൂലൈ 22ന് ജർമനിക്കെതിരെയാണ് ടീമിന്‍റെ കന്നി മത്സരം.
ടീം: സാേന്റാസ്, ബ്രെന്നോ, ഗബ്രിയേൽ മെനിനോ, ഗിഹേൺ അറാന, ഗബ്രിയേൽ മാഗലേസ്, നിനോ, ഡീഗോ കാർലോസ്, ഡഗ്ലസ് ലൂയിസ്, ബ്രൂണോ ഗ്വിമെറാസ്, ഗേഴ്സൺ, േക്ലാഡീഞ്ഞോ, മാത്യൂസ് ഹെന്‍റിക്, മാത്യൂസ് കുൻഹ, മാൽക്കം, ആൻറണി, പോളീഞ്ഞോ, പെഡ്രോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.