പാരിസ്: എൻഗോളോ കാെൻറ ബാലൻ ഡി ഓർ പുരസ്കാരത്തിന് പൂർണമായും അർഹനാണെന്ന് ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്സ്. ചാംപ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ചെൽസി കിരീടം ചൂടിയപ്പോൾ അതിൽ പ്രധാനപങ്കുവഹിച്ചിരുന്നത് കാേന്റയായിരുന്നു. ചാമ്പ്യൻസ് ലീഗിന്‍റെ ഫൈനലിലും സെമി ഫൈനലിലും മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത് കാന്റെയായിരുന്നു.
''കാേന്റക്ക് സ്ൈട്രക്കർക്കുള്ള റെക്കോർഡുകളില്ല. അദ്ദേഹം കുറച്ച് ഗോളുകളേ സ്കോർ ചെയ്തിട്ടുള്ളൂ. പക്ഷേ അദ്ദേഹം എന്താണ് ചെയ്തതെന്ന് കഴിഞ്ഞ കളികളിൽ വ്യക്തമാണ്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അദ്ദേഹമായിരുന്നു ഡ്രൈവിങ് ഫോഴ്സ്. ബാലൻഡി ഓർ അദ്ദേഹം അർഹിക്കുന്നുണ്ട്. എന്താണ് അതിന്‍റെ മാനദണ്ഡം എന്ന് നമുക്കറിയാം. ആക്രമണ ഫുട്ബാൾ കളിക്കുന്ന താരങ്ങളെയാണ് കൂടുതലായും അതിനായി പരിഗണിക്കുന്നത്. അദ്ദേഹം ഫ്രാൻസ് ടീമിന്‍റെയും ഡ്രൈവിങ് ഫോഴ്സാണ്. ചിലരദ്ദേഹത്തിന്റെ വലുപ്പം വെച്ച് ചെറുതാണെന്ന് പറയുന്നു. പക്ഷേ അദ്ദേഹം വലുതാണ്'' -ദെഷാംപ്സ് പറഞ്ഞു.
2022 ലോകകപ്പിന് ശേഷവും ഫ്രാൻസ് പരിശീലകനായി തുടരുന്ന കാര്യവും ദെഷാംപ്സ് സൂചിപ്പിച്ചു. 52കാരനായ ദെഷാംപ്സിന്റെ കീഴിലായിരുന്നു ഫ്രാൻസ് 2018 ലോകകപ്പിൽ ജേതാക്കളായത്. 2016 യൂറോകപ്പിൽ ദെഷാംപ്സിന്റെ കീഴിൽ ഫ്രാൻസ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.