അണ്ടർ 17 വനിത ലോകകപ്പ്; ഷൂട്ടൗട്ടിൽ അമേരിക്കയെ വീഴ്ത്തി നൈജീരിയ സെമിയിൽ

മുംബൈ: ഇത്തവണത്തെ അണ്ടർ 17 വനിത ലോകകപ്പ് സെമിഫൈനലിലെത്തുന്ന ആദ്യ ടീമായി നൈജീരിയ. 1-1ന് സമനിലയിൽ പിരിഞ്ഞ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അമേരിക്കയെ 4-3ന് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തുകയായിരുന്നു.

26ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി കിക്ക് ഗോളാക്കി ഒമാമുസോ എഡാഫെ നൈജീരിയയെ മുന്നിലെത്തിച്ചെങ്കിലും 40ാം മിനിറ്റിൽ അമേലിയ മാർട്ടിനയിലൂടെ അമേരിക്ക തിരിച്ചടിച്ചു. കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടെങ്കിലും ഇരു ടീമിനും പിന്നീട് സ്കോർ ചെയ്യാനായില്ല. മഴ കാരണം വൈകിയാണ് നവി മുംബൈയിലെ ഡി.വൈ. പാട്ടിൽ സ്റ്റേഡിയത്തിൽ ഒന്നാം ക്വാർട്ടർ മത്സരം തുടങ്ങിയത്.

Tags:    
News Summary - Nigeria defeated America in the shootout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.