മഡ്രിഡ്: വിഖ്യാത താരം ലയണൽ മെസ്സി ഒഴിച്ചിട്ടുപോയ പത്താംനമ്പർ കുപ്പായം ഏറ്റെടുക്കാൻ ബാഴ്സലോണയിൽ മറ്റു താരങ്ങൾ വിമുഖത കാട്ടുന്നതായി റിപ്പോർട്ട്. മെസ്സി ഐതിഹാസികമാക്കിയ പത്താംനമ്പറിന്‍റെ 'വൈകാരിക സമ്മർദം' ഭയന്നാണ് താരങ്ങൾ പിന്നോട്ടടിക്കുന്നതെന്ന് സ്പാനിഷ് പത്രമായ മാർക്ക റിപ്പോർട്ട് ചെയ്തു.
ഫിലിപ് കുടീന്യോ ആയിരിക്കും മെസ്സിക്കുശേഷം ബാഴ്സയുടെ പത്താം നമ്പർ ജഴ്സിയണിയുകയെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ, പത്തിനു പകരം തന്‍റെ 14ാം നമ്പർ കുപ്പായത്തിൽ തുടരാനാണ് ബ്രസീലിയൻ മിഡ്ഫീൽഡറുടെ തീരുമാനം. കഴിഞ്ഞ ദിവസം ഗെറ്റാെഫക്കെതിരായ മത്സരത്തിൽ 14ാം നമ്പർ ജഴ്സിയാണ് കുടീന്യോ അണിഞ്ഞത്.
യുവതാരങ്ങളായ പെഡ്രിയോ അൻസു ഫാത്തിയോ പത്താം നമ്പർ ഏറ്റെടുക്കണമെന്ന് ബാഴ്സലോണയുടെ വലിയ വിഭാഗം ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ഗെറ്റാഫെക്കെതിെര ഇരുവരും ടീമിലുണ്ടായിരുന്നില്ല. ബാഴ്സയുടെ ഭാവിതാരങ്ങളായി ക്ലബും ആരാധകരും പരിഗണിക്കുന്ന ഇവരിലൊരാൾ അടുത്ത മത്സരങ്ങളിൽ പത്താം നമ്പറിൽ കളത്തിലിറങ്ങുന്നത് കാണാനാണ് പലർക്കും താൽപര്യം. എന്നാൽ, ക്ലബിന്‍റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരത്തിന്‍റെ കുപ്പായം എടുത്തണിയുേമ്പാഴുള്ള അതിസമ്മർദവുമായി പൊരുത്തപ്പെടാൻ യുവതാരങ്ങൾക്ക് കഴിയുമോയെന്നും ചോദ്യമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.