ക്രിസ്റ്റ്യാനോയെ വിറ്റ യുവന്‍റസിന്​ കിട്ടുന്നത്​ എട്ടിന്‍റെ പണി; ഇപ്പോൾ 14ാം സ്​ഥാനത്ത്​ !

ടൂറിൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ​ റൊണാൾഡോയെ ഈ സീസണിലെ സീരി എ ആദ്യ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെ 'അവഹേളി'ച്ചതായിരുന്നു യുവന്‍റസിന്‍റെ പുതിയ കോച്ച്​ മാസിമിലിയാനോ അലെഗ്രി. ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നതോടെയാണ്​ യുവൻറസിന്‍റെ ബാലൻസ്​ തെറ്റിയതെന്നും ടീം മാനേജ്​മെന്‍റിൽ നിന്നും വിമർശനവും ഉയർന്നു.


ഒടുവിൽ തന്‍റെ സേവനം ടൂറിനിൽ മിതിയായെന്ന്​ മനസ്സിലാക്കിയ സൂപ്പർ താരം അവിടം വിട്ട്​ എല്ലാമെല്ലാമായ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക്​ ചേക്കേറി. പക്ഷേ, ക്രിസ്റ്റ്യാനോ പോയിട്ടും യുവന്‍റസിൽ കാര്യങ്ങളൊന്നും ശരിയായില്ല. കഴിഞ്ഞ ദിവസം നാപോളിക്കെതിരെയും ടീം തോറ്റു(2-1). മൂന്ന്​ മത്സരങ്ങളിൽ ടീമിന്‍റെ രണ്ടാം തോൽവി. ഒരു പോയന്‍റ്​ മാത്രമുള്ള യുവന്‍റസ്​ ഇപ്പോൾ 14ാം സ്​ഥാനത്താണ്​.


നാപോളിക്കെതിരെ പത്താം മിനിറ്റിൽ അൽ​വാരോ മൊറാറ്റ ഗോളടിച്ചു തുടങ്ങിയിട്ടും യുവന്‍റസിന്​ കളി ജയിക്കാനായില്ല. മാറ്റിയോ പൊളിറ്റാനോ(57), കലീദോ കൗലീബലി (85) എന്നിവരാണ്​ നാപോളിക്കായി ഗോളുകൾ തിരിച്ചടിച്ചത്​. നാപോളി നിലവിൽ ഒന്നാം സ്​ഥാനത്താണ്​. 

Tags:    
News Summary - No Ronaldo, no wins for Juventus after losing at Napoli 2-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.