മസ്കത്ത്: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് പ്രത്യേക യാത്രാനിരക്കുകൾ പ്രഖ്യാപിച്ച് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ. ഇക്കണോമി ക്ലാസിന് 149 ഒമാൻ റിയാൽ മുതലും ബിസിനസ് ക്ലാസിന് 309 റിയാൽ മുതലുമാണ് നിരക്കുകൾ ആരംഭിക്കുന്നത്. എല്ലാ നികുതികളും എയർപോർട്ട് ചാർജുകളും ഹാൻഡ് ബാഗേജ് അലവൻസും ഈ നിരക്കുകളിൽ ഉൾപ്പെടും.
നവംബർ 21 മുതൽ ഡിസംബർ മൂന്നുവരെ മസ്‌കത്തിനും ദോഹക്കുമിടയിൽ 48 മാച്ച് ഡേ ഷട്ടിൽ സർവിസുകൾ നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചിട്ടുണ്ട്. 49 റിയാലായിരിക്കും ഇതിന് ചാർജായി ഈടാക്കുക. ഷട്ടിൽ ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് ഒമാൻ എയറിന്റെ മികച്ച സൗകര്യങ്ങളും സേവനങ്ങളുമെല്ലാം ആസ്വദിക്കാം.
കുറഞ്ഞത്, മത്സരം ആരംഭിക്കുന്നതിന് നാലുമണിക്കൂർ മുമ്പെങ്കിലും ദോഹയിൽ എത്തിച്ചേരുന്ന രീതിയിലായിരിക്കും സർവിസ്. കൂടാതെ, എല്ലാ യാത്രക്കാരും ഹയ്യ കാർഡിനായി (ഫാൻ ഐ.ഡി) രജിസ്റ്റർ ചെയ്യണം. എല്ലാ മാച്ച് ഡേ ഷട്ടിൽ ഫ്ലൈറ്റുകളിലെ യാത്രക്കും ഖത്തറിലേക്കുള്ള പ്രവേശനത്തിന് ഇത് ആവശ്യമാണ്. മാച്ച് ഡേ ഷട്ടിൽ ഫ്ലൈറ്റുകൾ ഒമാൻ എയർ വെബ്‌സൈറ്റിൽ (omanair.com) ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.