ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ സെക്രട്ടറി ജനറലായി കേരള ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. അനിൽ കുമാറിനെ നിയമിച്ചു. എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെയുടെ ശിപാർശ പ്രകാരം സംഘടനയുടെ നിർവാഹക സമിതി യോഗമാണ് തീരുമാനമെടുത്തത്.
മലയാളിയായ ഷാജി പ്രഭാകരന് പകരക്കാരനായാണ് നിയമനം. പ്രസിഡന്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ ഷാജിയെ പുറത്താക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ അനിൽ വർഷങ്ങളായി കെ.എഫ്.എ ജനറൽ സെക്രട്ടറിയാണ്. എ.ഐ.എഫ്.എഫ് നിർവാഹക സമിതി അംഗമായും വിവിധ സബ് കമ്മിറ്റികളിലും പ്രവർത്തിച്ചുവരുകയായിരുന്നു.
സെക്രട്ടറി ജനറലായതോടെ ഈ സ്ഥാനങ്ങൾ രാജിവെച്ചു. എ.ഐ.എഫ്.എഫ് ഭരണഘടന നടപടിക്രമങ്ങൾ പാലിച്ചാണ് അനിലിന്റെ നിയമനമെന്ന് ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു. വിശ്വാസം നഷ്ടപ്പെട്ടെന്ന് ആരോപിച്ചാണ് ഷാജിയെ പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.