ബ്വേനസ് അയ്റിസ്: ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിനുള്ള അർജന്‍റീന ടീമിനെ പ്രഖ്യാപിച്ചു. രണ്ടു വർഷത്തിന് ശേഷം സൂപ്പർ താരം പൗളോ ഡിബാലയെ ടീമിലേക്ക് തിരിച്ചു വിളിച്ചു. ഇറ്റാലിയൻ ലീഗിൽ യുവന്‍റസിനായി സീസൺ ആരംഭം ഗംഭീരമാക്കിയതിന് പിന്നാലെയാണ് ഡിബാലക്ക് ദേശീയ ടീമിലേക്ക് വിളിയെത്തിയത്.
സ്റ്റാർ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ പരിക്കേറ്റ് പുറത്തായതോടെയാണ് സെപ്റ്റംബറിൽ നടക്കുന്ന യോഗ്യത റൗണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഡിബാലക്ക് ഇടം ലഭിച്ചത്. 2019 കോപ അമേരിക്ക ടീമിലുണ്ടായിരുന്ന ഡിബാല 29 മത്സരങ്ങളിലാണ് ദേശീയ കുപ്പായമണിഞ്ഞത്.
പി.എസ്.ജിയിലെ സഹതാരങ്ങളായ ശേഷം ലയണൽ മെസ്സിയും നെയ്മറും ആദ്യമായി പരസ്പരം പോരാടുന്ന മത്സരം സെപ്റ്റംബർ അഞ്ചിനാണ് നടക്കുന്നത്. അവസാനം ഇരുവരും ഏറ്റുമുട്ടിയ കോപ്പ അമേരിക്ക ഫൈനലിൽ അർജന്‍റീന ബ്രസീലിനെ 1-0ത്തിന് തോൽപിച്ചിരുന്നു. കോപ കിരീടം നേടിയ ടീമിലെ ഭൂരിഭാഗം കളിക്കാരെയും കോച്ച് ലയണൽ സ്കളോനി ടീമിലെടുത്തിട്ടുണ്ട്.
യോഗ്യത റൗണ്ടിൽ ലാറ്റിനമേരിക്കയിൽ ആറ് മത്സരങ്ങളിൽ നിന്ന് 18 പോയിന്‍റുമായി ബ്രസീലാണ് ഒന്നാമത്. 12 പോയിന്‍റുമായി അർജന്‍റീന രണ്ടാമതാണ്.
ഗോൾകീപ്പർമാർ: ഫ്രാങ്കോ അർമാനി (റിവർപ്ലേറ്റ്), എമിലിയാനോ മാർട്ടിനസ് (ആസ്റ്റൺ വില്ല), യുവാൻ മുസ്സോ (അത്ലാന്റ), ജെറോനിമോ റുല്ലി (വിയ്യാറയൽ)
ഡിഫൻഡർമാർ: ഗോൺസായോ മോണ്ടീൽ, മാർകോസ് അക്യുന (സെവിയ്യ), നഹുവേൽ മോലിന (ഉദീനസെ), ക്രിസ്റ്റ്യൻ റൊമേരോ (ടോട്ടൻഹാം), നികോളസ് ഒട്ടമെൻഡി (ബെനഫിക്ക), യുവാൻ ഫോയ്ത്ത് (വിയ്യാറയൽ), ലൂകാസ് മാർട്ടിനസ് (ഫിയോറന്‍റീന), ജർമൻ പെസെല്ല (ബെറ്റിസ്), ലിസാന്ദ്രോ മാർട്ടിനസ്, നികോളസ് താഗ്ലിയാഫിക്കോ (അയാക്സ്)
മിഡ്ഫീൽഡർമാർ: റോഡ്രിഗോ ഡി പോൾ (അത്ലറ്റികോ മഡ്രിഡ്), ലിയാണ്ട്രോ പരേഡസ് (പി.എസ്.ജി), ജിയോവനി ലോ സെൽസോ (ടോട്ടൻഹാം), എക്സിക്വിൽ പലാസിയോസ് (ബയേർ ലെവർകുസൻ), ഗ്വിഡോ റോഡ്രിഗസ് (ബെറ്റിസ്), നികോളസ് ഡോമിൻഗസ് (ബോളോന), എമിലിയാനോ ബ്വൻഡിയ (ആസ്റ്റൺ വില്ല), അലക്സാന്ദ്രോ ഗോമസ് (സെവിയ്യ)
ഫോർവേഡ്സ്: ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ (പി.എസ്.ജി), ലോതാറോ മാർട്ടിനസ് (ഇന്‍റർ മിലാൻ), നികോളസ് ഗോൺസാലസ് (ഫിയോറന്‍റീന), എയ്ഞ്ചൽ കൊറിയ (അത്ലറ്റിക്കോ), പൗളോ ഡിബാല (യുവന്‍റസ്), ജൂലിയൻ ആൽവറസ് (റിവർപ്ലേറ്റ്), ജോക്വിൻ കൊറിയ (ലാസിയോ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.