പെലെയും പത്താം നമ്പറും

ഇന്നിപ്പോൾ ഫുട്ബാൾ ലോകത്തെ ഏറ്റവും വിശിഷ്ടമായ ജഴ്സി നമ്പറാണ് പത്ത്. ടീമിലെ പ്രധാന കളിക്കാരാണ് മിക്കവാറും പത്താം നമ്പർ ധരിക്കുന്നത്. പെലെയിലൂടെയാണ് ആദ്യമായി പത്താം നമ്പർ ജഴ്സി പ്രസിദ്ധിയാർജിക്കുന്നത്. എന്നാൽ, പെലെക്ക് അത് ലഭിച്ചതാവട്ടെ യാദൃശ്ചികമായും.

ലോകകപ്പിനെത്തുന്ന ടീമിന് ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ ജഴ്സി നമ്പറുകൾ നൽകിയിരുന്നില്ല. ഫിഫയാണ് ഒടുവിൽ ടീമിന് ജഴ്സി നമ്പറുകൾ നൽകിയത്. നമ്പറുകൾക്ക് കാര്യമായ പ്രാധാന്യമൊന്നും കൽപിക്കപ്പെടാതിരുന്ന അന്ന് സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിലുണ്ടായിരുന്ന പെലെക്കാണ് പത്താം നമ്പർ ലഭിച്ചത്. എന്നാൽ, പെലെക്കൊപ്പം പിറകിലെ ജഴ്സി നമ്പറും പ്രസിദ്ധമായതോടെ പത്താം നമ്പറിന് ഫുട്ബാൾ കമ്പക്കാർക്കിടയിൽ പ്രത്യേക പദവി ലഭിച്ചു.

ഫുട്ബാൾ കരിയർ

യൂത്ത് -1953-1956 ബറൗ

സീനിയർ -1956-1974 സാന്‍റോസ്/1975-1977 ന്യൂയോർക് കോസ്മോസ്

ദേശീയ ടീം -1957-1971 ബ്രസീൽ

നേട്ടങ്ങൾ

1958, 1962, 1970 ലോകകപ്പ് ജേതാവ്

കോപ്പ അമേരിക്ക -1959 റണ്ണറപ്പ്, മികച്ച യുവതാരം, ടോപ് സ്കോറർ

1970 ലോകകപ്പ് മികച്ച താരം

Tags:    
News Summary - Pele and number ten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.