സാവോപോളോ: കാൽപന്ത് ഇതിഹാസം പെലെയുടെ ശസ്ത്രക്രിയ വിജയം. കുടലിലെ ട്യൂമർ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ നീക്കം ചെയ്തതായി അധികൃതർ വ്യക്തമാക്കി. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള 80കാരനായ പെലെയെ ഉടൻ മുറിയിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.
ശസ്ത്രക്രിയ 'വൻ വിജയം' ആയിരുന്നെന്ന് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പെലെയും അറിയിച്ചു. 'ഇപ്പോൾ നല്ല സുഖമുണ്ട്. ദൈവത്തിന് നന്ദി. ഡോക്ടർമാരായ ഫാബിയോക്കും മിഗ്വലിനും നന്ദി. വമ്പൻ വിജയം നിങ്ങളോടൊപ്പം ആഘോഷിക്കുന്നതാണ് എനിക്കിഷ്ടം. ഈ മത്സര വിജയവും അങ്ങനെ തന്നെ' -പെലെ കുറിച്ചു.
കഴിഞ്ഞയാഴ്ച പതിവ് ആരോഗ്യ പരിശോധനകൾക്കിടെയാണ് കുടലിലെ ട്യൂമർ കണ്ടെത്തിയത്. ഇതേത്തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു ശസ്ത്രക്രിയ.
ദിവസങ്ങൾക്കുമുമ്പ് പെലെ മോഹാലസ്യപ്പെട്ടു വീണതായി വാർത്തയുണ്ടായിരുന്നു. അതേക്കുറിച്ച് പെലെ ട്വീറ്റ് ചെയ്തതിങ്ങനെ: 'കൂട്ടുകാരെ, ഞാൻ മോഹാലസ്യപ്പെട്ടു വീണിട്ടില്ല. ഇപ്പോഴും നല്ല ആരോഗ്യത്തിലാണ്. കോവിഡ് പശ്ചാത്തലം കാരണം പതിവ് പരിശോധനകൾ കുറച്ച് താമസിച്ചു എന്നേയുള്ളൂ. ഏതായാലും അടുത്ത ഞായറാഴ്ച എനിക്ക് കളിക്കാനാവില്ല എന്നുമാത്രമേയുള്ളൂ'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.