ബ്രസീലിയൻ ഇതിഹാസം പെലെയുടെ ഗോളെണ്ണത്തെക്കുറിച്ചുള്ള അവകാശവാദങ്ങളും വിവാദങ്ങളും കൊഴുക്കുന്നു. പെലെയുടെ പേരിലുള്ള 757 ഔദ്യോഗിക ഗോളുകളുടെ റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം മറികടന്നിരുന്നു. ഇതിന് പിന്നാലെ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 1,283ഗോളുകൾ താൻ നേടിയിട്ടുണ്ടെന്നും എക്കാലത്തേയും മികച്ച ഗോൾസ്കോററാണെന്നും കൂട്ടിച്ചേർത്താണ് പെലെ തന്‍റെ പ്രതിഷേധം അറിയിച്ചത്.
ഉദിനീസിനെതിരെ ഇരട്ടഗോളുകൾ നേടിയതോടെയാണ് പെലെയുടെ 757ഗോളുകൾ റൊണാൾഡോ മറികടന്നത്. എന്നാൽ താൻ ഔദ്യോഗികവും അനൗദ്യോഗികവുമായ മത്സരങ്ങളിൽ നിന്നും 1,283 ഗോളുകൾ നേടിയിട്ടുണ്ടെന്നാണ് പെലെയുടെ അവകാശവാദം. നിലവിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 805 ഗോളടിച്ച സ്ട്രിയ-ചെക്ക് റിപ്പബ്ലിക് താരം ജോസഫ് ബികാനാണ് ഒന്നാമത്. 758 ഗോളുകളടിച്ച റൊണാൾഡോ രണ്ടാമതും പെലെ മൂന്നാമതുമാണ്.
അടുത്തിടെ ഒരു ക്ലബിനായി കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന പെലെയുടെ റെക്കോർഡ് ലയണൽ മെസ്സി മറികടന്നതിന്പിന്നാലെയും സമാനരീതിയിൽ വിവാദമുണ്ടായിരുന്നു. പെലെ സാേന്റാസിനായി നേടിയ 643ഗോളുകളുടെ റെക്കോർഡ് മെസ്സി മറികടന്നതിന് പിന്നാലെ പെലെ 1,091 ഗോളുകൾ നേടിയെന്ന് അവകാശപ്പെട്ട് ക്ലബ് ചരിത്രകാരൻ ഫെർണാണ്ടോ റിബെയ്റോ
ലേഖനമെഴുതിയിരുന്നു. സൗഹൃദമത്സരങ്ങളുടെ ഗോൾ പരിഗണിക്കാതെയാണ് 643ഗോളുകളെന്ന് പറയുന്നതെന്നായിരുന്നു ലേഖകന്‍റെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.