ഇതിഹാസതാരം മൂന്നു തവണയാണ് ഇന്ത്യയിലെത്തിയത്. ആദ്യം കളിക്കാരനായും പിന്നീട് ഫുട്ബാൾ ടൂർണമെൻറിന് മുഖ്യതിഥിയായും ഒടുവിൽ മാധ്യമസ്ഥാപനത്തിെൻറ അതിഥിയായും. ലോകമറിയുന്ന താരമായുള്ള ആദ്യ വരവ് തന്നെയായിരുന്നു ഇതിൽ ഏറെ സ്മരണീയം. കരിയറിെൻറ അസ്തമയ കാലത്ത് ന്യൂയോർക് കോസ്മോസിനായി കളിക്കുേമ്പാഴാണ് 1977ൽ പെലെ ഇന്ത്യയിലെത്തുന്നത്.
രാജ്യത്തെ ഫുട്ബാളിെൻറ ഈറ്റില്ലമായ കൊൽക്കത്തയിൽ മോഹൻ ബഗാനുമായി സൗഹൃദമത്സരത്തിൽ പന്തുതട്ടാനായിരുന്നു കോസ്മോസിനൊപ്പം പെലെയുടെ വരവ്. അതേകുറിച്ച് അടുത്തിടെ അന്തരിച്ച പ്രശ്സത ഫുട്ബാൾ ചരിത്രകാരൻ നോവി കപാഡിയയുടെ വാക്കുകൾ: ‘‘ബ്രസീൽ ഇതിഹാസത്തെ വരവേൽക്കാൻ ലക്ഷക്കണക്കിന് ആരാധകരാണ് ഡംഡം വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത്. മൂന്നു ലോകകപ്പുകളിൽ മുത്തമിട്ട താരത്തെ ഒരുനോക്ക് കാണാൻ വൻ ജനക്കൂട്ടം ഹോട്ടലിനുപുറത്തും തമ്പടിച്ചിരുന്നു’’.
ഈഡൻ ഗാർഡൻസിൽ പെലെ കളിക്കാനിറങ്ങുേമ്പാൾ ആർത്തുവിളിക്കാൻ 80,000ത്തിലധികം പേരുണ്ടായിരുന്നു. ഇന്ത്യയുടെ ഇതിഹാസ ഫുട്ബാളർ പി.കെ. ബാനർജി പരിശീലിപ്പിച്ച ബഗാൻ ടീമിൽ സുഭാഷ് ഭൗമിക്, ശ്യാം ഥാപ, സുർജിത് സെൻ ഗുപ്ത, ഹബീബ് റഹ്മാൻ തുടങ്ങിയ പ്രമുഖരുണ്ടായിരുന്നു.
2-2ന് സമനിലയിലായ കളിയിൽ ഗോളടിച്ചില്ലെങ്കിലും പെലെ നിറഞ്ഞുനിന്നു. 38 വർഷത്തിനുശേഷമാണ് പെലെ പിന്നീട് ഇന്ത്യയിലെത്തിയത്. ദേശീയ സ്കൂൾ ഫുട്ബാൾ ടൂർണമെൻറിെൻറ മുഖ്യാതിഥിയായി.
അന്നും കൊൽക്കത്തയായിരുന്നു വേദി. ഐ.എസ്.എല്ലിൽ അത്ലറ്റികോ ഡി കൊൽക്കത്തയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തിനും പെലെ സാക്ഷിയായി. 2018ൽ ഹിന്ദുസ്ഥാൻ ടൈംസിെൻറ ലീഡർഷിപ് സമ്മിറ്റിൽ അതിഥിയായാണ് മൂന്നാം വട്ടം പെലെ എത്തിയത്. അന്ന് ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസം ബൈച്ചുങ് ബൂട്ടിയ പെലെയെ ഇൻറർവ്യൂ ചെയ്യുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.