ഒടുവിലെ യാത്രക്കായിന്ന്... വിടതരിക പ്രിയ ലോകമേ...

സാേന്റാസ് (ബ്രസീൽ): കാലും തലയും കൊണ്ട് തുകൽപ്പന്തിൽ മാന്ത്രികത തീർത്ത പ്രിയ്യപ്പെട്ട കളിമുറ്റത്ത് ഫുട്ബാൾ ഇതിഹാസം വീണ്ടുമെത്തി. പെലെയുടെ വിയർപ്പുവീണ മണ്ണും ആർപ്പുവിളിച്ച ഗാലറിയും പക്ഷെ അദ്ദേഹത്തിന് അന്ത്യയാത്രാമൊഴി ചൊല്ലുന്ന തിരക്കിലായിരുന്നു. സാേന്റാസിലെ തെരുവുകളിൽ കാത്തുനിന്ന ആയിരങ്ങൾ പെലെക്ക് വിട നിൽകി.

സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് സാന്റോസ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ വില ബെൽമിറോ സ്റ്റേഡിയത്തിലെത്തിച്ചത്. ആദ്യം കുടുംബാംഗങ്ങളും തുടർന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ഉൾപ്പെടെയുള്ള പ്രമുഖരും പിന്നാലെ സാധാരണക്കാരും അന്ത്യോപചാരമർപ്പിച്ചു.

വി​ല ബെ​ൽ​മി​റോ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ ആ​രാ​ധ​ക​ർ

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10നാണ് 14 നിലകളുള്ള നെക്രോപോൾ എക്യുമെനിക സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യുക. അവസാനമായി ഒരു നോക്ക് കാണാൻ സാന്റോസ് തെരുവുകളിലും സ്റ്റേഡിയത്തിലും14 മണിക്കൂറിലധികം കാത്തുനിന്നവരുണ്ട്.

സംസ്കാരം നടക്കുന്ന സ്ഥലത്തേക്ക് അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് പ്രവേശനം. അർബുദം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന 82കാരനായ പെലെ ഡിസംബർ 29നാണ് മരണത്തിന് കീഴടങ്ങിയത്.

Tags:    
News Summary - Pele's body will be cremated today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 03:21 GMT