സാവോപോേളാ: കരിയറിലേറെയും കാൽപന്ത് ഇതിഹാസം പെലെ പന്തുതട്ടിയ സാന്റോസിന് ചരിത്രത്തിലാദ്യമായി ബ്രസീൽ സോക്കർ ലീഗിലെ സീരി എയിൽ ഇടമില്ല. 111 വർഷത്തിനിടെ ആദ്യമായാണ് ക്ലബ് ഒന്നാം ലീഗിൽനിന്ന് തരംതാഴ്ത്തപ്പെടുന്നത്. സീസണിലെ അവസാന മത്സരത്തിൽ ഫോർട്ടലീസയുമായി 2-1ന്റെ തോൽവി വഴങ്ങിയതാണ് ടീമിന് പുറത്തേക്ക് വഴി കാണിച്ചത്.
പെലെ കളിച്ച 1950കളിലെയും 60കളിലെയും സുവർണകാലത്ത് സാന്റോസ് 12 തവണ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പും ആറുതവണ ലീഗ് കിരീടവും രണ്ട് കോപ ലിബർട്ടഡോഴ്സും നേടിയിരുന്നു. 643 ഗോളുകളാണ് ടീമിനുവേണ്ടി താരം കുറിച്ചിരുന്നത്. ബ്രസീലിന്റെ റെക്കോഡ് സ്കോററായ നെയ്മറും സാന്റോസിൽ തുടങ്ങിയാണ് യൂറോപ്യൻ ലീഗുകളിലേക്കും നിലവിൽ സൗദി ലീഗിലേക്കും കുടിയേറിയത്. ഇതോടെ, ഒരിക്കലും തരംതാഴ്ത്തപ്പെടാത്തവരെന്ന റെക്കോഡ് ഫ്ലാമിംഗോ, സാവോ പോളോ ടീമുകൾക്ക് മാത്രം സ്വന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.