ബാഴ്സലോണ: വെള്ളിയാഴ്ച ബാഴ്സലോണ കുപ്പായവുമണിഞ്ഞ് ഫിലിപ് കുടീന്യോ നൂകാംപിൽ പരിശീലനത്തിനെത്തുേമ്പാൾ 21 ദിവസം മുമ്പത്തെ നാണക്കേടിെൻറ വേദനയോടെയാവും സഹതാരങ്ങൾ വരവേറ്റിരിക്കുക. അത്രമാത്രം മുറിവേൽപ്പിച്ച തോൽവിയിൽ എതിരാളികളുടെ കൂട്ടാളിയായവൻ എന്ന പാപഭാരം കുടീന്യോയെയും വേട്ടയാടുന്നുണ്ടാവുമോ.
എന്തായാലും, സ്പോർട്സ്മാൻ സ്പിരിറ്റിൽ തന്നെ കുടീന്യോ പണിയെടുത്തു. ബയേൺ മ്യുണികിലെ കരാർ കഴിഞ്ഞതോടെ ഇതാ ഇപ്പോൾ പഴയ ക്ലബിൽ തിരികെയെത്തിയിരിക്കുന്നു. ജർമൻ ക്ലബിെൻറ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച ബ്രസീൽ മിഡ്ഫീൽഡർ ഒരു വർഷത്തെ ലോൺ കഴിഞ്ഞ വെള്ളിയാഴ്ച നൂകാംപിലെത്തി. പുതിയ കോച്ച് റൊണാൾഡ് കൂമാനു കീഴിൽ അദ്ദേഹം പരിശീലനത്തിനുമിറങ്ങി.
ലിവർപൂളിൽനിന്ന് ചാമ്പ്യൻസ് ലീഗ് മോഹിച്ചായിരുന്നു താരം രണ്ടു വർഷം മുമ്പ് ബാഴ്സയിലെത്തിയത്. എന്നാൽ, കഴിഞ്ഞ സീസണിനൊടുവിൽ അവർ ബയേണിന് ലോണിൽ കൈമാറി. എന്നാൽ, തെൻറ സ്വപ്നനേട്ടത്തിൽ അത് ബ്രസീലുകാരന് അനുഗ്രഹവുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.