കളിക്കാൻ സ്ഥലമില്ല എന്ന പേരിൽ ദുബൈയിൽ ഫുട്ബാൾ കളിക്കാത്തവർ കുറവായിരിക്കും. ഇനി അങ്ങിനെ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അവർക്കായി ഒന്നാന്തരം ടർഫുകൾ ഒരുക്കിയിട്ടുണ്ട് ദുബൈ മുനിസിപ്പാലിറ്റി. മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം പോയാൽ കളിച്ചുമതിച്ച് തിരിച്ചുവരാം. ഫുട്ബാളിന് പുറമെ ബാസ്ക്കറ്റ്ബാൾ, ടെന്നീസ് എന്നിവ കളിക്കാനും മൈതാനങ്ങളുണ്ട്. ദുബൈ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റായ dm.gov.ae വഴി ബുക്ക് ചെയ്യാം.
●അൽ ബർഷ പോണ്ട് പാർക്ക് ●അൽ നഹ്ദ പോണ്ട് പാർക്ക്
●അൽ ഖിസൈസ് പോണ്ട് പാർക്ക് ●അൽ ബർഷ സെക്കൻഡ് പാർക്ക് 1
●അൽ ബർഷ സെക്കൻഡ് പാർക്ക് 2 ●അൽഖൂസ് പോണ്ട് പാർക്ക്
●അൽ ലിസെലി പാർക്ക് ●ഹോർലാൻസ് പാർക്ക്
●അൽ ഗർഹൂദ് പാർക്ക് 1 ●അൽ ഗർഹൂദ് പാർക്ക് 2
●അൽ റാഷിദീയ പാർക്ക് ●നാദ് ഷമ പാർക്ക്
●നാദൽ ഹമർ പാർക്ക് ●അപ്ടൗൺ മിർദിഫ് പാർക്ക്
●ഊദ് അൽ മുത്തീന ഫസ്റ്റ് പാർക്ക് ●അൽ വർഖ തേഡ് പാർക്ക് 1
●ഹിൽ പാർക്ക്, ഹത്ത ●അൽ അവീർ സെക്കൻഡ് പാർക്ക്
ദുബൈ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റായ dm.gov.ae സന്ദർശിക്കുക. മുകളിലെ ടാബിൽ സർവീസ് എന്ന ഭാഗം തെരഞ്ഞെടുക്കണം. ഇവിടെ ഇൻഡിവിജുവൽ സർവീസ് എന്ന് കാണാം. അതിൽ നിന്ന് പബ്ലിക് പാർക്സ് ആൻഡ് റിക്രിയേഷനൽ ഫെസിലിറ്റീസ് എന്നതിൽ ക്ലിക്ക് ചെയ്യണം. ഇവിടെയാണ് റിക്വസ്റ്റ് ടു ബുക്ക് േപ്ല ഗ്രൗണ്ട് എന്ന ഭാഗം കാണുന്നത്. ഇത് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. അക്കൗണ്ടുള്ളവർ ലോഗിൻ ചെയ്യണം. അല്ലാത്തവർ പുതിയ ഐ.ഡി ഉണ്ടാക്കണം. മൊബൈൽ നമ്പർ, ജനന തീയതി, ഇമെയിൽ, എമിറേറ്റ്സ് ഐ.ഡി, മക്കാനി നമ്പർ (കെട്ടിട നമ്പർ) എന്നിവ നൽകണം. മക്കാനി നമ്പർ നൽകുന്നതോടെ നമ്മുടെ അടുത്ത പ്രദേശങ്ങളിലെ കളിക്കളങ്ങളുടെ പട്ടിക കാണാം. ഇതിൽ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കണം. ടെന്നിസ്, ബാസ്ക്കറ്റ്ബാൾ, ഫുട്ബാൾ കോർട്ടുകൾ ലഭ്യമാണ്. സമയവും തെരഞ്ഞെടുക്കണം. സബ്മിറ്റ് ചെയ്യുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയായി. മൊബൈൽ നമ്പറിലേക്കും ഇമെയിലിലേക്കും കൺഫർമേഷൻ മെസേജ് വരും.
മൈതാനം ശുചിത്വത്തോടെ സൂക്ഷിക്കണം. കേടുപാടുകൾ വരുത്തരുത്.
താമസ സ്ഥലത്തിനടുത്തുള്ള മൈതാനങ്ങൾ മാത്രമായിരിക്കും നൽകുക.
ഉചിതമായ കായിക വസ്ത്രങ്ങൾ ധരിക്കണം
ഒരു മണിക്കൂറായിരിക്കും കളിക്കാനുള്ള സമയം
ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഒരാൾക്ക് ബുക്ക് ചെയ്യാൻ കഴിയുക
ഭക്ഷണം കളിക്കളങ്ങളിൽ അനുവദിക്കില്ല
നിശ്ചിത സമയത്തിനും 15 മിനിറ്റിനുള്ളിൽ എത്തിയില്ലെങ്കിൽ കളിക്കളം മറ്റുള്ളവർക്ക് നൽകും
ബുക്കിങ് ഏത് സമയത്തും റദ്ധാക്കാനുള്ള അവകാശം അധികൃതർക്കുണ്ടായിരിക്കും
കേടുപാടുകൾ വരുത്തിയാൽ ഉത്തരവാദിത്വം കളിക്കുന്നവർക്കായിരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.