കൊൽക്കത്ത: ഗുരുതരമായ ഹൃദ്രോഗം തിരിച്ചറിഞ്ഞതിനെ തുടർന്ന് സജീവ ഫുട്ബാളിൽനിന്ന് മാറ്റിനിർത്തിയ നടപടിക്കെതിരെ ഇന്ത്യൻ താരം അൻവർ അലി. 2017ലെ ലോക അണ്ടർ -17 ലോകകപ്പിൽ ഇന്ത്യൻ ജഴ്സിയിൽ മിന്നും പ്രകടനവുമായി അതിവേഗം ഉയരങ്ങൾ വെട്ടിപ്പിടിച്ച താരം പുതിയ സീസണിൽ മുംബൈ എഫ്.സിക്കായി കരാർ ഒപ്പുവെച്ചിരുന്നു.
രോഗം ഗുരുതരമായതിനാൽ കളിപ്പിക്കാനാവില്ലെന്ന് തീരുമാനമെടുത്ത ദേശീയ ഫുട്ബാൾ ഫെഡറേഷൻ അൻവർ അലിയോട് പരിശീലനം നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് താരത്തിെൻറ നെഞ്ചുതകർന്ന വാക്കുകൾ.
'എനിക്കറിയാവുന്ന ഏക കാര്യം ഫുട്ബാളാണ്. ഫെഡറേഷൻ എന്നെ വിലക്കിയാൽ കൊൽക്കത്തയിലെ ഏറ്റവും താേഴക്കിടയിലുള്ള ടീമുകൾക്കായി ബൂട്ടുെകേട്ടണ്ടിവരും. നിങ്ങൾ അയോഗ്യത വിധിക്കുന്നത് എനിക്കും കുടുംബത്തിനും മരണശിക്ഷ വിധിക്കുംപോലെയാണ്. എന്നെ കളിക്കാൻ അനുവദിക്കണം. യാചിക്കുകയാണ്''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.