ഹൂസ്റ്റൺ: പുതിയ സീസണിന് മുന്നോടിയായി യൂറോപ്പിലെ രണ്ട് വമ്പൻ ക്ലബുകൾ അമേരിക്കയിൽ ഏറ്റുമുട്ടിയപ്പോൾ റയൽ മാഡ്രിഡിന് വിജയം. ടെക്‌സാസിലെ 72,000 ത്തോളം കാണികളുടെ മുമ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയ രണ്ടു ഗോളിനാണ് കീഴടക്കിയത്.
ആറാം മിനുറ്റിൽ റയൽ മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാമാണ് ആദ്യം വലകുലുക്കിയത്. ഒറ്റഗോളിന്റെ ബലത്തിൽ 89 മിനുറ്റ് വരെ പിടിച്ചുനിന്ന റയൽ ജൊസേലുവിന്റെ അത്യുഗ്രൻ ബൈസൈക്ക്ൾ കിക്കിൽ ലീഡ് ഉയർത്തി വിജയം ഉറപ്പിക്കുകയായിരുന്നു. ഡോർട്ട്മുണ്ടിൽ നിന്നുള്ള കൂടുമാറ്റത്തിന് ശേഷം ജൂഡ് ബെല്ലിംഗ്ഹാമിന്റെ രണ്ടാമത്തെ മത്സരമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ആന്ദ്രേ ഒനാനയുടെ അരങ്ങേറ്റ മത്സരവുമായിരുന്നു.
അതേസമയം, എറിക് ടെൻ ഹാഗിന്റെ സ്ക്വാഡിന് രണ്ടുദിവസങ്ങൾക്കിടെ രണ്ടാമത്തെ പ്രീ-സീസൺ സൗഹൃദ മത്സരവും രണ്ടാമത്തെ തോൽവിയുമാണ്. സാൻ ഡിയാഗോയിൽ റെക്‌സാമിനോട് 3-1 ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവനിര കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.