ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയത്തോടെ ഒന്നാം സ്ഥാനം പിടിച്ചെടുത്ത് മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. വെസ്റ്റ് ബ്രോമിനെ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് തുരത്തിയാണ് സിറ്റിയുടെ കുതിപ്പ്. ഈ സീസണിൽ ഇതാദ്യമായാണ് പെപ് ഗ്വാർഡിയോളയും സംഘവും പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്.
ഓരോ മത്സരം പിന്നിടുേമ്പാഴും ഒന്നാം സ്ഥാനക്കാർ മാറിമറിയുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇതുവരെ ടോപ്പിലേക്ക് എത്തിയിരുന്നില്ല. ഒന്നാം സ്ഥാനക്കാരായെങ്കിലും നഗരവൈരികളായ മാഞ്ചസ്റ്റർ യുനൈറ്റഡുമായി (40) ഒരു പോയൻറ് മാത്രമാണ് സിറ്റിക്ക് (41) ലീഡുള്ളത്. അതുകൊണ്ട് എത്രനാൾ സിറ്റിക്ക് ഒന്നാം സ്ഥാനത്തിരിക്കാമെന്ന് കാത്തിരുന്ന് കാണാം.
ലെസ്റ്റർ സിറ്റി (38) മൂന്നാമതും വെസ്റ്റ്ഹാം (35) നാലാമതുമാണുള്ളത്. 34 പോയൻറുള്ള നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ അഞ്ചാംസ്ഥാനത്താണ്. വെസ്റ്റ് ബ്രോമിനെ കളിയുടെ സമസ്ത മേഖലകളിലും നിഷ്പ്രഭമാക്കിയാണ് സിറ്റി ഒന്നാം സ്ഥാനം പിടിച്ചടക്കിയത്. മിന്നും ഫോം തുടരുന്ന ഇൽകായ് ഗുൻഡോഗൻ രണ്ടും (6,30) ജാവോ കാൻസെലോ (20), റിയാദ് മെഹ്റസ് (45), റഹീം സ്റ്റെർലിങ് (57) എന്നിവർ ഓരോ ഗോളും നേടി. ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ ഏഴാം ജയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.