ട്രാക്കിലായി ആഴ്​സനൽ; നാലു ഗോൾ ജയം

ലണ്ടൻ: തുടർ തോൽവികളിൽ പ്രതിസന്ധിയിലായ ആഴ്​സനൽ വിജയ വഴിയിലേക്ക്​. അവസാന മത്സരത്തിൽ വെസ്റ്റ്​ ബ്രോംവിച്​ ആൽബിയോണിനെ 4-0ത്തിന്​ തോൽപിച്ചതോടെ ഗണ്ണേഴ്​സിന്​ ഹാട്രിക്​ ജയമായി.


ആദ്യ പകുതിയിൽ കീരൺ ടിയേർണിയും(23), ബുക്കായോ സാക്കയും(23) ഗോൾ നേടിയപ്പോൾ രണ്ടാം പകുതി അലക്​സാണ്ട്രെ ലാകസറ്റെ (60, 64) രണ്ടു ഗോളുമായി ഗോൾ പട്ടിക പൂർത്തിയാക്കി.

കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ചെൽസിയേയും ബ്രൈട്ടണെയും ആഴ്​സനൽ തോൽപിച്ചിരുന്നു. 17 മത്സരത്തിൽ 23 പോയന്‍റുമായി ആഴ്​സനൽ 11ാം സ്​ഥാനത്താണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.