ന്യൂഡൽഹി: കളിയാവേശം കെടുത്തി റഫറിയിങ് ഐ.എസ്.എല്ലിലും ഐ ലീഗിലും പരാതികൾക്കിടയാക്കിയ പശ്ചാത്തലത്തിൽ വിമർശനവുമായി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബേ. റഫറിമാരും ഒഫീഷ്യൽമാരും അനുബന്ധ ജോലികൾ നിർവഹിക്കുന്ന മറ്റുള്ളവരും ‘സ്വാഭാവിക നീതി’ ഉയർത്തിപ്പിടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏഴ് ഐ.എസ്.എൽ മത്സരങ്ങളിലും നാല് ഐലീഗ് കളികളിലുമായി 24 വിവാദ തീരുമാനങ്ങൾ ഞായറാഴ്ച ചേർന്ന ഓൺലൈൻ യോഗം വിശകലനം ചെയ്തു. മിക്ക കളികളും അബദ്ധങ്ങളാൽ നിലവാരത്തകർച്ച അനുഭവപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.