എംബാപ്പെയെ മാറ്റിനിർത്തി പി.എസ്.ജിയുടെ പ്രീ സീസൺ മത്സരങ്ങൾ

പാരിസ്: ക്ലബ് മാറ്റ ചർച്ചകളിൽ തീരുമാനമാകാത്ത കിലിയൻ എംബാപ്പെയെ മാറ്റിനിർത്തി പ്രീ സീസൺ മത്സരങ്ങൾക്കുള്ള നിരയെ പ്രഖ്യാപിച്ച് പി.എസ്.ജി. അടുത്ത സീസൺ അവസാനത്തോടെ കരാർ തീരാനിരിക്കെ പുതുക്കണമെന്ന മാനേജ്മെന്റ് ആവശ്യത്തിന് ഇതുവരെയും താരം ചെവികൊടുത്തിട്ടില്ല.

എന്നാൽ, കരാർ പൂർത്തിയാകുംവരെ ഇവിടെ തുടർന്ന് അതുകഴിഞ്ഞ് ഫ്രീ ട്രാൻസ്ഫറിൽ പുതിയ തട്ടകത്തിലേക്ക് മാറാനാണ് എംബാപ്പെയുടെ മോഹം. ലോകത്തെ ഏറ്റവും വിലപിടിച്ച താരം ഫ്രീ ട്രാൻസ്ഫറിൽ പോകുന്നത് സാമ്പത്തിക നഷ്ടമാകുമെന്ന് പി.എസ്.ജി കണക്കുകൂട്ടുന്നു. 2017ൽ റെക്കോഡ് തുകക്കാണ് താരം പി.എസ്.ജിയിലെത്തിയത്. 260 കളികളിലായി 210 ഗോൾ നേടിയിട്ടുമുണ്ട്.

2024ൽ ഒന്നും ക്ലബിന് ലഭിക്കാതെ താരം വിട്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്ന് പി.എസ്.ജി ചെയർമാൻ നാസർ അൽഖിലൈഫി പറയുന്നു. നിരവധി ക്ലബുകൾ പിന്നാലെയുണ്ടെങ്കിലും അടുത്ത സീസണിൽ റയൽ മഡ്രിഡിലെത്താനാണ് എംബാപ്പെ ലക്ഷ്യമിടുന്നത്.

കടുത്ത പ്രതിസന്ധി തുടരുന്ന പി.എസ്.ജിയിൽ പരിശീലകൻ ക്രിസ്റ്റഫ് ഗാൽറ്റിയെ അടുത്തിടെ പുറത്തായിരുന്നു. മുൻ ബാഴ്സ കോച്ച് ലൂയിസ് എന്റിക്വെ ആണ് പിൻമുറക്കാരൻ. സീസൺ അവസാനത്തോടെ പി.എസ്.ജി വിട്ട മെസ്സി വെള്ളിയാഴ്ച അമേരിക്കൻ ലീഗിലെ ഇന്റർ മിയാമിയിൽ അരങ്ങേറിയിരുന്നു.

Tags:    
News Summary - PSG drops Kylian Mbappe from pre-season Japan tour squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.