മെസിക്കായി വലവിരിച്ച്​ ക്ലബുകൾ; കൂടുമാറ്റം എവിടേക്കെന്ന ആകാംക്ഷയിൽ ആരാധകരും

അർജന്‍റീനയുടെ സൂപ്പർ താരം ലയണൽ മെസി സ്​പാനിഷ്​ ക്ലബ്​ ബാഴ്​സലോണ വിട്ടതോടെ ഇനി എവിടേക്കാവും മെസി കൂടുമാറ്റം നടത്തുകയെന്ന ചർച്ചകളാണ്​ സജീവമാകുന്നത്​. ഫ്രഞ്ച്​ ക്ലബായ പി.എസ്​.ജിയാണ്​ മെസിക്കായുള്ള പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത്​. ഇതുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങൾക്ക്​ പി.എസ്​.ജി തുടക്കമിട്ടുവെന്നാണ്​ റിപ്പോർട്ട്​.

പി.എസ്​.ജി കഴിഞ്ഞാൽ മാഞ്ചസ്റ്റർ സിറ്റിയാണ്​ മെസിക്കായി സജീവമായി രംഗത്തുള്ള ക്ലബ്​. സിറ്റി മെസിക്കായി വലവിരിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. എന്നാൽ, വാർത്തകൾ അസംബന്ധമെന്ന്​ പറഞ്ഞ്​ തള്ളിക്കളയാൻ മാഞ്ചസ്റ്റർ സിറ്റി ഇതുവരെ തയാറായിട്ടില്ലെന്നത്​ അഭ്യൂഹങ്ങൾ വർധിപ്പിക്കുന്നുണ്ട്​. ജാക്ക്​ ഗ്രില്ലിഷിനെ ആസ്റ്റൺ വില്ലയിൽ നിന്ന്​ ടീമിലെത്തിച്ചതിന്​ പിന്നാലെയാണ്​ മെസിക്കായും പി.എസ്​.ജിയുടെ നീക്കം.

അതേസമയം, സാമ്പത്തികമായ പ്രശ്​നങ്ങൾ മെസിയെ ടീമിലെത്തിക്കുന്നതിന്​ മാഞ്ചസ്റ്റർ സിറ്റിക്ക്​ മുന്നിൽ പ്രതിസന്ധിയാവുന്നുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. യൂറോ കപ്പിൽ മിന്നും പ്രകടനം പുറത്തെടുത്ത ഹാരി കെയ്​നിനേയും മാഞ്ചസ്റ്റർ സിറ്റി നോട്ടമിട്ടിട്ടുണ്ട്​. രണ്ട്​ വമ്പൻ താരങ്ങളെ ഒരുമിച്ച്​ ക്ലബിലെത്തിച്ച്​ ആരാധകരെ സിറ്റി ഞെട്ടിക്കുമോയെന്നാണ്​ ഇനി അറിയേണ്ടത്​.

Tags:    
News Summary - PSG lead Messi scramble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.