പാരിസ്: സമ്മർ ട്രാൻസ്ഫർ വിൻഡോ അടഞ്ഞുകഴിഞ്ഞു. എന്നാൽ, കൂടുമാറ്റക്കഥകൾ അവസാനിക്കുന്നില്ല. തങ്ങളുടെ ബ്രസീലിയൻ സൂപ്പർതാരം നെയ്മറെ വിറ്റൊഴിവാക്കാൻ പാരിസ് സെന്റ് ജെർമെയ്ൻ ശ്രമിച്ചിരുന്നതായ വാർത്തകളാണ് അവയിലൊന്ന്.
കിലിയൻ എംബാപ്പെയുമായുണ്ടായ അഭിപ്രായഭിന്നതകളും ഡ്രസിങ് റൂമിലെ പ്രശ്നങ്ങളുമാണ് താരത്തെ വിൽക്കാൻ പി.എസ്.ജിയെ പ്രേരിപ്പിച്ചതെന്ന് സ്പാനിഷ് ദിനപത്രമായ 'മാർക' റിപ്പോർട്ട് ചെയ്തു. പുതുസീസണിൽ മികച്ച ഫോമിലാണെങ്കിലും നെയ്മറെ കൈമാറാൻ സന്നദ്ധത കാട്ടിയതിനു പിന്നിലെ പ്രധാന കാരണം എംബാപ്പെയുമായുള്ള അസ്വാരസ്യമാണെന്നാണ് വെളിപ്പെടുത്തൽ.
നെയ്മറെ വാങ്ങാൻ മാഞ്ചസ്റ്റർ സിറ്റി താൽപര്യം കാട്ടുമെന്നായിരുന്നു പി.എസ്.ജിയുടെ കണക്കുകൂട്ടൽ. എന്നാൽ, താരത്തെ വേണ്ടെന്നായിരുന്നു സിറ്റിയുടെ പ്രതികരണമെന്നും റിപ്പോർട്ടിൽ പറയുന്നു. പി.എസ്.ജി നെയ്മറെ നൽകാമെന്ന ഓഫർ മുന്നോട്ടുവെക്കുന്നതിനു മുമ്പ് സിറ്റി എർലിങ് ഹാലാൻഡിനെ ടീമിലെത്തിച്ചിരുന്നു. ഇതുകൊണ്ടു കൂടിയാണ് ബ്രസീലിയൻ താരത്തെ വേണ്ടെന്ന നിലപാട് മാഞ്ചസ്റ്റർ സിറ്റി സ്വീകരിച്ചത്. സിറ്റി ആ ഓഫർ നിരസിച്ചതുകൊണ്ടാണ് നെയ്മർ പി.എസ്.ജിയിൽ തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.