മുൻനിര പുറത്തിരുന്നാൽ കളി മറന്നുപോകുന്ന ദുരന്തം ആവർത്തിക്കുന്ന പി.എസ്.ജിക്കു മുന്നിൽ വലിയ വെല്ലുവിളിയായി ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് പോരാട്ടമെത്തുകയാണ്. ചൊവ്വാഴ്ച ബയേണിനെതിരെയാണ് ടീമിന് പ്രീക്വാർട്ടർ ആദ്യ പാദ മത്സരം.
തുടക്ക് പരിക്കുമായി പുറത്തിരിക്കുന്ന എംബാപ്പെയും പരിക്കിലുള്ള മെസ്സിയും വിട്ടുനിന്നാൽ ബുണ്ടസ് ലിഗ വമ്പന്മാർ കടുത്ത പ്രഹരമേൽപിക്കുമെന്ന് പി.എസ്.ജി ഭയക്കുന്നുണ്ട്. മൂന്നാഴ്ചയെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്ന് അറിയിച്ച എംബാപ്പെയെ എന്തു വില കൊടുത്തും ബയേണിനെതിരെ ഇറക്കാനാണ് തിരക്കിട്ട ശ്രമങ്ങൾ. ബുധനാഴ്ച മോണ്ട്പെലിയറിനെതിരായ മത്സരത്തിലായിരുന്നു എംബാപ്പെക്ക് പരിക്കേറ്റത്. മൂന്നാഴ്ച പുറത്തിരുന്നാൽ ടീമിന് കാര്യങ്ങൾ കൈവിട്ടുപോകുമെന്നതിനാൽ എങ്ങനെയെങ്കിലും ആദ്യ ഇലവനിൽ എംബാപ്പെയെ എത്തിക്കാനാണ് കൊണ്ടുപിടിച്ച ശ്രമം. ഇതിന്റെ ഭാഗമായി ഞായറാഴ്ച പരിശീലനത്തിൽ താരം എത്തിയിരുന്നു.
നിലവിൽ ചാമ്പ്യൻസ് ലീഗിൽ സംയുക്ത ടോപ്സ്കോററാണ് എംബാപ്പെ. സീസണിൽ ഇതുവരെ നേടിയത് ഏഴു ഗോളുകൾ.
മാർച് എട്ടിനാകും ബയേൺ- പി.എസ്.ജി രണ്ടാം പാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.