ജിദ്ദ: ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് സൗദി അറേബ്യ. ഇതിനാവശ്യമായ ബിഡ് സമർപ്പിച്ചിട്ടില്ലെന്ന് ടൂറിസം മന്ത്രാലയം ട്വീറ്റ് ചെയ്തു. 'വിഷൻ 2030'-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി കായിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ലോക കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ രാജ്യത്തിന് എല്ലായ്പ്പോഴും താൽപ്പര്യമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
2030-ലെ ലോകകപ്പ് സംഘടിപ്പിക്കുന്നത് സൗദി കൂടി ചേർന്നാണെന്ന മാധ്യമ വാർത്തകൾ സൗദി കായിക മന്ത്രി നിഷേധിച്ചിരുന്നു. 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തന്റെ രാജ്യത്തിന് ഇപ്പോൾ ഒരു ഓഫറും ലഭിച്ചില്ലെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. വീണ്ടും സമൂഹമാധ്യമങ്ങളിൽ കിംവദന്തികൾ പ്രചരിച്ചതോടെയാണ് ദിവസങ്ങൾക്ക് ശേഷം ടൂറിസം മന്ത്രാലയം പ്രസ്താവന ഇറക്കിയത്.
2027-ലെ പുരുഷ, 2025-ലെ വനിതാ ഏഷ്യൻ കപ്പുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനാണ് സൗദി അറേബ്യ നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഒരു ടെലിവിഷന് നൽകിയ പ്രസ്താവനയിൽ കായിക മന്ത്രി വ്യക്തമാക്കിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.