‘ഖിഫ്’ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കെ.എം.സി.സി മലപ്പുറം, കണ്ണൂർ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ

‘ഖിഫ്’ ടൂർണമെന്‍റിന് ഉശിരൻ തുടക്കം; കെ.എം.സി.സി മലപ്പുറം, ടി.ജെ.എസ്.വി തൃശൂർ ടീമുകൾക്ക് ജയം

ദോഹ: ഖത്തറിലെ പ്രവാസി സമൂഹത്തിന് ആവേശമായി 14-ാമത് ‘ഖിഫ്’ അന്തർജില്ലാ ഫുട്ബാളിന് ദോഹ സ്റ്റേഡിയത്തിൽ ഉജ്വല തുടക്കം. ആദ്യ മത്സരത്തിൽ കെ.എം.സി.സി മലപ്പുറം ഒന്നിനെതിരെ ആറ് ഗോളുകൾക്ക് കെ.എം.സി.സി കണ്ണൂരിനെയും, രണ്ടാം അങ്കത്തിൽ തൃശൂർ ജില്ലാ സൗഹൃദ വേദി 4-1ന് ഫോക് കോഴിക്കോടിനെയും പരാജയപ്പെടുത്തി.

കളിയുടെ നാലാം മിനുറ്റിൽ പതിനൊന്നാം നമ്പർ താരം ബുജൈറാണ് മലപ്പുറത്തിന് വേണ്ടി ആദ്യ ഗോൾ നേടിയത്. എട്ടാം മിനുട്ടിലും 21-ാം മിനിറ്റിലും പത്താം നമ്പർ താരം ആഷിഖ് രണ്ട് ഗോളുകൾ കൂടി നേടി മലപ്പുറത്തിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് സെക്കന്റകൾക്ക് മുമ്പ് അഫ്സലാണ് മലപ്പുറത്തിന്റെ നാലാം ഗോൾ നേടിയത്.


45മത്തെ മിനുറ്റിൽ ഫസ്‌ലു മലപ്പുറത്തിന് വേണ്ടി അഞ്ചാമത്തെ ഗോളും നേടി. 56 മത്തെ മിനുറ്റിൽ ഷംലിക്കാണ് ആറാമത്തെ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ കണ്ണൂർ നിരന്തരമായ ചില നല്ല മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അധികവും ഫലം കാണാതെ പോയി. ഒടുവിൽ കളിയുടെ അവസാന വിസിൽ മുഴങുന്നതിന് തൊട്ടു മുമ്പ് അനുരാഗ് ആണ് കണ്ണൂരിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്.

രണ്ടാം മത്സരത്തിൽ തൃശൂർ ജില്ലാ സൗഹൃദവേദിക്കു വേണ്ടി ലിബിൻ ഇരട്ട ഗോളുകളും, രനൂഫ്, സാദിഖ് എന്നിവർ ഓരോ ഗോളും നേടി.

ടൂർണമെന്റിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച വയനാട് കൂട്ടം - കെ.എം.സി.സി പാലക്കാടിനെയും (വൈകു. 6.30), ദിവ കാസർകോഡ് - യുനൈറ്റഡ് എറണാകുളത്തെയും (രാത്രി 8.10) നേരിടും.

Tags:    
News Summary - QIF football tournament: KMCC Malappuram and TJSV Thrissur teams win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.