ബാഴ്സലോണ: പ്രതീക്ഷിച്ച തീരുമാനമെത്തി. വെറും ഏഴു മാസംകൊണ്ട് ബാഴ്സലോണ ഹോട് സീറ്റിൽനിന്നും കോച്ച് ക്വികെ സെറ്റ്യാൻ പുറത്ത്. സ്പാനിഷ് ലാ ലിഗ കിരീടം കൈവിട്ടതും, ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേൺ മ്യുണികിനോടേറ്റ നാണംകെട്ട േതാൽവിക്കും പിന്നാലെയാണ് പുറത്താക്കൽ. ടെക്നികൽ മാനേജറായ മുൻ താരം എറിക് അബിദാലിനെയും പുറത്താക്കി.
സെറ്റ്യാനെ ഇൗ വർഷം ജനുവരിയിലാണ് ബാഴ്സലോണ പരിശീലകനായി നിയമിച്ചത്. ഏണസ്റ്റോ വാൽവെർദെയുടെ പിൻഗാമിയായാണ് മുൻ ബെറ്റിസ് കോച്ചായ ക്വികെയെ ബാഴ്സയിലെത്തിച്ചത്. എന്നാൽ, ഏഴു മാസംകൊണ്ട് അദ്ദേഹത്തിന് കസേര തെറിച്ചു. തോൽവിയും, ടീമിനകത്തെ പ്രശ്നങ്ങളുമെല്ലാം തിരിച്ചടിയായി. 25 മത്സരങ്ങളിൽ 16 ജയവും, അഞ്ച് തോൽവിയും നാല് സമനിലയുമാണ് ക്ലബിനൊപ്പമുള്ള നേട്ടം. ഒരു കിരീടം പോലും നേടാനായില്ലെന്നതും നാണക്കേടായി. ക്വികെയുടെ പിൻഗാമിയായി ഹോളണ്ട് പരിശീലകൻ റൊണാൾഡ് കോമാനെ ഉടൻ പ്രഖ്യാപിക്കും. മുൻ ബാഴ്സലോണ താരമായ കോമാനുമായുള്ള ചർച്ചകൾ പൂർത്തിയായെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.