ഡാൻസ്ക് (പോളണ്ട്): വിയ്യാറയലിനെതിരെ യൂറോപ ലീഗ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിനു പിന്നാലെ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഫോർവേഡ് മാർകസ് റാഷ്ഫോഡിനെതിരെ വംശീയ അധിക്ഷേപം. കറുത്ത വർഗക്കാരനായ മാർകസിനെ വംശീയമായി അധിക്ഷേപിക്കുന്ന നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കുരങ്ങെൻറ ഇമോജി അയച്ച് തന്നെ അപഹസിച്ചതിൽ ഒരാൾ അധ്യാപകനാണെന്നും മാർകസ് വെളിപ്പെടുത്തി.
'എന്നെ അപമാനിക്കാൻ ശ്രമിക്കുന്നവർ അത് തുടർന്നുകൊള്ളുക... പക്ഷേ, അതെന്നെ ഒട്ടും ബാധിക്കില്ല.. ശരിയാണ്, ഞാനൊരു കറുത്തവനാണ്. പക്ഷേ, അതിൽ എന്നും അഭിമാനിക്കുന്ന ഒരാളുമാണ്... നിങ്ങളുടെ അധിക്ഷേപങ്ങൾ എന്നിൽ ഒരു മാറ്റവും വരുത്താൻ പോകുന്നില്ല...' വംശീയ അധിക്ഷേപങ്ങളോട് മാർകസ് പ്രതികരിച്ചത് ഇങ്ങനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.