ലണ്ടൻ: യൂറോ 2024 നുള്ള ഇംഗ്ലണ്ട് താത്കാലിക സക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ മാർക്കസ് റാഷ്ഫോർഡും ജോർഡൻ ഹെൻഡേഴ്സണും പുറത്തായി. 33 അംഗ ടീമിനെയാണ് പരിശീലകൻ ഗാരത് സൗത്ത്ഗേറ്റ് ഇന്ന് പ്രഖ്യാപിച്ചത്. അന്തിമ സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള ജൂൺ ഏഴിന് മുൻപായി 26 അംഗ ടീമിനെ കണ്ടെത്തും.
ഈ സീസണിലെ മോശം ഫോമാണ് 26 കാരാനായ റാഷ്ഫോർഡിന് വിനയായത്. മാഞ്ചസ്റ്റർ യുനൈറ്റഡിനായി ഈ സീസണിൽ 33 ലീഗ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും മാത്രമാണുള്ളത്. യൂറോ 2016 മുതലുള്ള ഇംഗ്ലണ്ടിന്റെ കഴിഞ്ഞ നാല് ടൂർണമെൻ്റുകളിൽ സ്കാഡിന്റെ ഭാഗമായിരുന്നു റാഷ്‌ഫോർഡ്.
ലിവൾപൂളിൽ നിന്നും കഴിഞ്ഞ വർഷം സൗദിയിലെ അൽ-ഇത്തിഫാക്കിൽ ചേക്കേറി അന്താരാഷ്ട്ര കരിയർ രക്ഷിക്കാൻ തിരികെ യൂറോപ്പിലേക്ക് മടങ്ങിയ ജോർദാൻ ഹെൻഡേഴ്സനെയും പരിഗണിച്ചില്ല. നിലവിൽ അജാക്സ് താരമായ ഹെൻഡേഴ്സൻ കഴിഞ്ഞ മാർച്ചിൽ ബ്രസീലിനും ബെൽജിയത്തിനും എതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ ഉണ്ടായിരുന്നെങ്കിലും കളിച്ചിരുന്നില്ല.
ഇവർക്ക് പുറമെ റഹീം സ്റ്റെർലിംഗ്, ബെൻ ചിൽവെൽ, എറിക് ഡയർ, റീസ് ജെയിംസ്, ജാഡോൺ സാഞ്ചോ, ഡൊമിനിക് സോളങ്കെ, ബെൻ വൈറ്റ് എന്നിവരും ടീമിലില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം കോബി മൈനു ടീമിൽ ഇടം നേടി. പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ലൂക് ഷോയും സ്ക്വാഡിൽ ഉണ്ട്.
ഇംഗ്ലണ്ട് ടീം
ഗോൾകീപ്പർമാർ: ഡീൻ ഹെൻഡേഴ്സൺ (ക്രിസ്റ്റൽ പാലസ്), ജോർദാൻ പിക്ക്ഫോർഡ് (എവർട്ടൺ), ആരോൺ റാംസ്ഡേൽ (ആഴ്സണൽ), ജെയിംസ് ട്രാഫോർഡ് (ബേൺലി).
ഡിഫൻഡർമാർ: ജറാഡ് ബ്രാന്ത്‌വെയ്റ്റ് (എവർട്ടൺ), ലൂയിസ് ഡങ്ക് (ബ്രൈടൺ), ജോ ഗോമസ് (ലിവർപൂൾ), മാർക്ക് ഗുവേഹി (ക്രിസ്റ്റൽ പാലസ്), എസ്രി കോൻസ (ആസ്റ്റൺ വില്ല), ഹാരി മഗ്വേർ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജാരെൽ ക്വാൻസ (ലിവർപൂൾ), ലൂക്ക് ഷോ (മാഞ്ചസ്റ്റർ യുനൈറ്റഡ്), ജോൺ സ്റ്റോൺസ് (മാഞ്ചസ്റ്റർ സിറ്റി), കീറൻ ട്രിപ്പിയർ (ന്യൂകാസിൽ), കെയ്ൽ വാക്കർ (മാഞ്ചസ്റ്റർ സിറ്റി)
മിഡ്ഫീൽഡർമാർ: ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡ് (ലിവർപൂൾ), കോണർ ഗല്ലഗെർ (ചെൽസി), കർട്ടിസ് ജോൺസ് (ലിവർപൂൾ), കോബി മൈനൂ (മാഞ്ചസ്റ്റർ യുനൈറ്റഡ്), ഡെക്ലാൻ റൈസ് (ആഴ്സനൽ), ആദം വാർട്ടൺ (ക്രിസ്റ്റൽ പാലസ്).
ഫോർവേഡുകൾ: ജൂഡ് ബെല്ലിംഗ്ഹാം (റയൽ മാഡ്രിഡ്), ജറോഡ് ബോവൻ (വെസ്റ്റ് ഹാം), എബെറെച്ചി ഈസ് (ക്രിസ്റ്റൽ പാലസ്), ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി), ജാക്ക് ഗ്രെയ്ലിഷ് (മാഞ്ചസ്റ്റർ സിറ്റി), ആൻ്റണി ഗോർഡൻ (ന്യൂകാസിൽ), ഹാരി കെയ്ൻ (ബയേൺ മ്യൂണിക്ക്), ജെയിംസ് മാഡിസൺ (ടോട്ടൻഹാം), കോൾ പാമർ (ചെൽസി), ബുക്കയോ സാക്ക (ആഴ്സനൽ), ഇവാൻ ടോണി (ബ്രൻ്റ്ഫോർഡ്), ഒല്ലി വാട്കിൻസ് (ആസ്റ്റൺ വില്ല).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.