മാഞ്ചസ്റ്റർ യുനൈറ്റഡിനായി ഗോളടിച്ചുകൂട്ടി വിസ്മയിപ്പിക്കുകയാണ് മാർകസ് റാഷ്ഫോഡ് എന്ന ഇംഗ്ലീഷുകാരൻ. തകർപ്പൻ ഫോമിലുള്ള താരം ലോകകപ്പിന് ശേഷം 10 മത്സരങ്ങളിൽ അത്രയും ഗോളുകൾ നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ലീഗ് കപ്പ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡ് 3-0ത്തിന് ജയിച്ച മത്സരത്തിൽ ആദ്യം വല കുലുക്കിയത് റാഷ്ഫോഡ് ആയിരുന്നു. സീസണിൽ താരത്തിന്റെ 18ാം ഗോൾ ആയിരുന്നു അത്.
സ്വന്തം പാദത്തിൽനിന്ന് ഒറ്റക്ക് കുതിച്ച് രണ്ട് പ്രതിരോധ താരങ്ങളെയും ഗോൾകീപ്പറെയും കബളിപ്പിച്ചായിരുന്നു ആറാം മിനിറ്റിലെ സോളോ ഗോൾ. പുതുതായി എത്തിയ വൗട്ട് വെഗോസ്റ്റ് ക്ലബിനായി കന്നി ഗോൾ കണ്ടെത്തിയപ്പോൾ ബ്രൂണോ ഫെർണാണ്ടസാണ് പട്ടിക തികച്ചത്.
റാഷ്ഫോഡിന്റെ ഫോം യുനൈറ്റഡിന്റെ ആറ് വർഷത്തെ കിരീട വരൾച്ചക്ക് അന്ത്യം കുറിക്കുമെന്നാണ് കോച്ച് എറിക് ടെൻ ഹാഗിന്റെ പ്രതീക്ഷ. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ആദ്യപാദ സെമിയിൽ മൂന്ന് ഗോളിന്റെ മുൻതൂക്കം ഉള്ളതിനാൽ അനായാസം ഫൈനലിലെത്താമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. ന്യൂകാസിൽ യുനൈറ്റഡോ സതാംപ്ടണോ ആയിരിക്കും ഫൈനലിൽ എതിരാളിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.