ബെൻസേമ, റാമോസ്​, റോഡ്രിഗോ; നിർണായക അങ്കം ജയിച്ച്​ റയൽ മഡ്രിഡ്​

മഡ്രിഡ്​: ഇൻറർ മിലാ​െൻറ മുൻ ബാഴ്​സലോണ താരം അർതുറോ വിദാൽ ചാമ്പ്യൻസ്​ ലീഗ്​ മത്സരത്തിനായി മഡ്രിഡിലേക്ക്​ വിമാനം കയറു​േമ്പാൾ വീമ്പു പറയാൻ പതിവുപോലെ മറന്നിരുന്നില്ല. ബാഴ്​സക്കായി റയലിനെ ഞങ്ങൾ തോൽപിക്കുമെന്നായിരുന്നു ചിലിക്കാര​െൻറ വീരവാദം. എന്നാൽ, കളി കഴിഞ്ഞപ്പോൾ അവസാന ചിരി മഡ്രിഡുകാരുടെതായി. റയലി​െൻറ തട്ടകത്തിൽ അവസാന നിമിഷം വരെ പൊരുതിനിന്നെങ്കിലും 3-2ന്​ കളി കൈവിട്ടതോടെ ഇൻറർ മിലാൻ ഗ്രൂപ്പ്​ റൗണ്ടിൽ തന്നെ പുറത്താവലി​െൻറ വക്കിലാണ്​.


ഈ സീസൺ ചാമ്പ്യൻസ് ​ലീഗിൽ റയൽ മഡ്രിഡി​െൻറ ആദ്യ ജയമാണിത്​. ആദ്യ മത്സരത്തിൽ ഷാക്​തറ​ിനോട്​ തോറ്റും രണ്ടാം മത്സരത്തിൽ ബൊറൂസിയ മോൻഷൻഗ്ലാഡ്​ബാഷിനോട്​ സമനില വഴങ്ങിയുമാണ്​ ഈ സീസണിൽ മുൻ ചാമ്പ്യൻമാരുടെ തുടക്കം. നിർണായക മത്സരത്തിലെ ജയത്തോടെ റയൽ മഡ്രിഡ്​​ നാലു പോയൻറുമായി മൂന്നാം സ്​ഥാനത്താണ്​. മോഷൻഗ്ലാഡ്​ബാഷും(5), ഷാക്​തറുമാണ്​ (4) ഒന്നും രണ്ടും സ്​ഥാനത്ത്​.


ആവശേം നിറഞ്ഞ മത്സരത്തിൽ റയലിന്​ ഒപ്പത്തിനൊപ്പമായിരുന്നു ഇൻറർ മിലാ​െൻറ പോരാട്ടം. കരീം ബെൻസേമയും(25), സെർജിയോ റാമോസും (33) ആദ്യ നിമിഷങ്ങളിൽ തന്നെ ഗോൾ​ നേടിയ റയൽ മഡ്രിഡിന്​ മുൻ തൂക്കം നൽകി. എന്നാൽ, ലൊട്ടാറോ മാർട്ടിസും(35), ഇവാൻ പെരിസിച്ചു(68) തിരിച്ചടിച്ചതോടെ ഇൻറർ മിലാൻ ഒപ്പം പിടിച്ചു. കളി സമനിലയിലേക്ക്​ നീങ്ങുമെന്ന്​ പ്രതീക്ഷിക്കവെയാണ്​ പകരക്കാരനായി ഇറങ്ങിയ ബ്രസീൽ താരങ്ങൾ ട്വിസ്​റ്റുണ്ടാക്കുന്നത്​.



ഹാസഡിനു പകരക്കാരനായി എത്തിയ വിനീഷ്യസ്​ ജൂനിയറും ​അസെൻസിയോക്ക്​ പകരം കളത്തിലിറങ്ങിയ റോഡ്രിഗോയുമാണ്​ റയലി​െൻറ വിധി നിർണയിച്ചത്​. 80ാം മിനിറ്റിൽ വിനീഷ്യസ്​ ജൂനിയർ നൽകിയ ക്രോസ്​ റോഡ്രിഗോ ഉഗ്രൻ ഷോട്ടിലൂടെ വലയിലാക്കുകയായിരുന്നു.

Tags:    
News Summary - Real Madrid 3-2 Inter Milan: Zinedine Zidane's side finally get their Champions League campaign up and running

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.