മഡ്രിഡ്: യൂറോകപ്പിനുള്ള സ്പാനിഷ് ടീമിനെ കോച്ച് ലൂയിസ് എൻറിക് പ്രഖ്യാപിച്ചു. മുൻ നായകനും പ്രതിരോധ നിരയിലെ അവിഭാജ്യ ഘടകവുമായ സെർജിയോ റാമോസ് ടീമിന് പുറത്തായതാണ് വലിയ വാർത്ത. പരിക്ക് വിടാതെ പിന്തുടർന്ന റാമോസ് റയൽ മഡ്രിഡിനായി വെറും അഞ്ചുതവണ മാത്രമാണ് കളത്തിലിറങ്ങിയിരുന്നത്. ജനുവരിൽ മുതൽ റാമോസ് കഠിനാധ്വാനം ചെയ്തെങ്കിലും അദ്ദേഹം കളിക്കാൻ പ്രാപ്തനല്ലെന്ന് കോച് പ്രതികരിച്ചു.
35കാരനായ റാമോസ് സ്പാനിഷ് ജഴ്സയിൽ 180 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. സ്പെയിൻ രണ്ട് തവണ യൂറോകപ്പ് ചാമ്പ്യൻമാരായപ്പോഴും ലോകചാമ്പ്യൻമാരായപ്പോഴും റാമോസ് ടീമിെൻറ അവിഭാജ്യ ഘടകമായിരുന്നു. ജൂൺ 12 മുതൽ യൂറോപ്പിലെ പ്രമുഖ നഗരങ്ങളിലാണ് യൂറോ അരങ്ങേറുക. പോർച്ചുഗലാണ് നിലവിലെ ചാമ്പ്യൻമാർ. പോളണ്ട്, െസ്ലാവാക്യ, സ്വീഡൻ എന്നിവരടങ്ങിയ ഗ്രൂപ് ഇയിലാണ് സ്പെയിൻ.
സ്പാനിഷ് ടീം:
ഗോൾകീപ്പർമാർ: ഡേവിഡ് ഡിഹിയ, ഉനൈ സൈമൺ, റോബർട്ട് സാഞ്ചസ്
പ്രതിരോധം: ജോർഡി ആൽബ, പോ ടോറസ്, ഗയ, ലപോർട്ടെ, എറിക് ഗാർസ്യ, ഡിയഗോ ലോറെൻറ, അസ്പിലിക്വറ്റ, മാർകോസ് ലോറൻറ
മധ്യനിര: സെർജിയോ ബുസ്ക്വറ്റ്സ്, റോഡ്രി, തിയാഗോ, പെട്രി, കോകെ, ഫാബിയൻ,
മുന്നേറ്റം: ഡാനി ഒൽമോ, മൈകൽ ഒയർസബൽ, ജെറാർഡ് മൊറേനോ, അൽവാരോ മൊറാട്ട, ഫെറൻ ടോറസ്, അദമ ട്രോറോ, പാേബ്ലാ സറാബിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.