റയൽ ബെറ്റിസിനെതിരെയുള്ള വിജയത്തിന് ശേഷം മിഡ്ഫീൽഡർ ബ്രാഹിം ഡയാസിനെ വാനോളം പുകഴ്ത്തി റയൽ മാഡ്രിഡ് ആരാധകർ. മാഡ്രിഡിന്‍റെ തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാതെ രണ്ട് ഗോളിനാണ് റയൽ മാഡ്രിഡ് വിജയിച്ചത്. ആദ്യ പകുതി ഗോൾ രഹിതമായ മത്സരത്തിൽ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയാണ് ആദ്യ ഗോൾ നേടിയത്. ഫെഡെറിക്കോ വാൽവെർഡെ നൽകിയ അസിസ്റ്റിൽ 67-ാം മിനിറ്റിൽ എംബാപ്പെ തന്‍റെ ആദ്യ ലാ-ലീഗ ഗോൾ നേടുകയായിരുന്നു. 74-ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടിയും ഗോൾ ആക്കിക്കൊണ്ട് എംബാപ്പെ തന്‍റെ ഗോളെണ്ണം രണ്ടാക്കി.
65-ാം മിനിറ്റിലായിരുന്നു ബ്രാഹിം ഡയാസ് ഡാനി സെബല്ലോസിന് പകരം ഗ്രൗണ്ടിലെത്തുന്നത്. 25 മിനിറ്റുകൾ മാത്രമാണ് ഈ 25 വയസ്സുകാരൻ ഗ്രൗണ്ടിൽ ചിലവഴിച്ചത്. റയൽ മാഡ്രിഡ് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റാൻ ഈ 25 മിനിറ്റുകൾ മതിയായിരുന്നു ഡയാസിന്. 92 ശതമാനം പാസിങ് കൃത്യത പാലിച്ച ഡയാസ് ഒരു അവസരവും സൃഷ്ടിച്ചിരുന്നു. നടത്തിയ ഒരേയൊരു ടാക്കിളും എട്ട് ഡുവൽസിൽ അഞ്ച് ഡുവലുകൾ വിജയിക്കാനും അദ്ദേഹത്തിന് സാധിച്ചു.
മത്സരത്തിന് ശേഷം അദ്ദേഹത്തിനെ പുകഴ്ത്ത് ഒരുപാട് ആരാധകർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അദ്ദേഹത്തിന്‍റെ നിലനിൽപ്പിന് തന്നെ ചില ആരാധകർ നന്ദി പറയുന്നുണ്ട്. 'മെസ്സിയുടെ അടുത്ത് നിൽക്കുന്ന ഞങ്ങളുടെ താരമാണ് ബ്രാഹിം' എന്ന് ഒരു ആരാധകൻ എക്സിൽ കുറിക്കുന്നുണ്ട്. ബ്രാഹിമാണ് ഗെയിം ചെയ്ഞ്ചറെന്നും രണ്ട് ഗോളിനും കാരണക്കാരൻ അദ്ദേഹമാണെന്നും ഒരുപാട് പേർ കമന്റ് ചെയ്യുന്നു.
നാല് മത്സരത്തിൽ നിന്നും എട്ട് പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ നിലവിൽ രണ്ടാമതാണ് റയൽ മാഡ്രിഡ്. 12 പോയിന്‍റുമായി റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.