മഡ്രിഡ്: ലാ ലിഗയില്‍ നാലാം തോൽവി ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡ്. ദുര്‍ബലരായ ലെവാെൻറക്കു മുന്നിൽ റയൽ താരങ്ങൾ കളിമറന്നപ്പോൾ, 2-1നാണ് ടീം തോറ്റത്. ഇതോടെ റയൽ കോച്ച് സിനദിൻ സിദാന് സമ്മർദം ഏറുകയാണ്.
പ്രതിരോധ താരം എഡർ മിലിറ്റാവോക്ക് ഒമ്പതാം മിനിറ്റിൽ ചുവപ്പ് കാർഡ് ഏറ്റുവാങ്ങേണ്ടി വന്നതാണ് കളിയിൽ റയലിന് തിരിച്ചടിയായത്. മാര്‍ക്കോ അസെന്‍സിയോയിലൂടെ 13ാം മിനിറ്റിൽ ആദ്യം ലീഡെടുത്തത് റയലായിരുന്നു. എന്നാല്‍, 32ാം മിനിറ്റിൽ ഹോസെ ലൂയിസ് മൊറാലെസിയും 78ാം മിനിറ്റില്‍ റോജര്‍ മാര്‍ട്ടിയും ലെവാെൻറയെ വിജയിപ്പിച്ചു. 64ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി നഷ്ടമാക്കിയതിെൻറ പരിഹാരം കൂടിയായിരുന്നു റോജർ മാർട്ടിയുടെ ഗോൾ. തോറ്റെങ്കിലും ടീം പോയൻറ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്.
മറ്റൊരു മത്സരത്തില്‍ വലന്‍സിയ എതിരില്ലാത്ത ഒരു ഗോളിന് എൽചെയെ കീഴടക്കി. ലീഗിലെ മൂന്നാം സ്ഥാനക്കാരായ സെവിയ്യയും വിജയിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഐബറിനെയാണ് സെവിയ്യ തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.